പ്രമുഖ നടി ലഹരിമരുന്നിന് അടിമയെന്ന് പോലീസ്. നടി അശ്വതി ബാബുവാണ് ലഹരി മരുന്നിന് അടിമയെന്ന് പോലീസ് റിപ്പോര്‍ട്ട്. ലഹരിമരുന്ന് കേസില്‍ നടി അശ്വതി ബാബു അറസ്റ്റിലായിരുന്നു. അന്വേഷണം ഊര്‍ജ്ജിതമാക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. തൃക്കാക്കരയിലെ നടിയുടെ ഫ്‌ളാറ്റില്‍ മയക്കുമരുന്ന് വില്‍പ്പനയും പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു . എല്‍എസ്ഡി സ്റ്റാന്പും എംഡിഎംഎയും തുടങ്ങിയ മാരകമായ മയക്കുമരുന്നുകളാണ് ഫ്ലാറ്റില്‍ നടന്ന പാര്‍ട്ടിയില്‍ അശ്വതിയും സംഘവും ഉപയോഗിച്ചതെന്നു വ്യക്തമായിട്ടുണ്ട്. അശ്വതിക്ക് ബെംഗളൂരുവുമായി ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം. ബെംഗളൂരു ബന്ധം അന്വേഷിക്കാന്‍ പ്രത്യേക ഷാഡോ ടീം രൂപീകരിക്കും . ലഹരിയില്‍ നിന്നും രക്ഷ നേടാനാകാത്ത അവസ്ഥയിലാണ് നടി ഇപ്പോൾ. ലഹരിമരുന്നില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നു പോലീസിനോട് അശ്വതി പറഞ്ഞു. തിരുവനന്തപുരം തുമ്പ നടിയുടെ സഹായിയും ഡ്രൈവറുമായ കോട്ടയം നാട്ടകം പറയന്‍തറ ബിനോ ഏബ്രഹാമും (38) ഞായറാഴ്ചയാണ് പോലീസ് പിടിയിലാകുന്നത്. അറസ്റ്റിലായ നടിയെ റിമാന്‍ഡ് ചെയ്തു.
പ്രമുഖ നടി ലഹരിമരുന്നിന് അടിമയെന്ന് പോലീസ്
RELATED ARTICLES