റാന്നിയിൽ നിയന്ത്രണംവിട്ട കാർ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിനെ ഇടിച്ചു കുഴിയിലേക്ക് മറിച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി വൈക്കം ഗവ.യു.പി.സ്‌കൂളിന് സമീപമാണ് സംഭവം. അപകടത്തിൽ ഒരാള്‍ക്ക് നിസാര പരിക്കേറ്റു.
ബ്ലോക്കുപടി ഭാഗത്തു നിന്ന് എത്തിയ കാറാണ് നിയന്ത്രണം വിട്ടു എതിര്‍വശത്തു കിടന്ന വാഹനത്തെ ഇടിച്ചു തെറിപ്പിച്ചത്. നിയന്ത്രണം വിട്ട കാര്‍ സ്‌കൂള്‍ മുറ്റത്തേയ്ക്കിറങ്ങാനുള്ള പടികളിൽ മുന്‍ഭാഗം കുത്തിയാണ് നിന്നത്.
റാന്നിയിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിനെ ഇടിച്ചു
RELATED ARTICLES