പ്രിന്‍സിപ്പല്‍ ഫാ. ഡെന്നി തോമസ് മികച്ച 100 പ്രിന്‍സിപ്പല്‍മാരിൽ ഒരാൾ

ഫാ. ഡെന്നി തോമസ് നെടുംപതാൽ

ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിനെ ഇന്ത്യയിലെ തന്നെ മികച്ച സ്‌കൂളുകളിൽ ഒന്നാക്കി മാറ്റിയ ഫാ. ഡെന്നി തോമസ് നെടുംപതാലിനു അവാർഡ് വിസ്മയം.

ഇന്ത്യയിലെ ഏറ്റവും മികച്ച നൂറു പ്രിന്‍സിപ്പല്‍മാരിൽ ഒരാളായി സെന്റ് ആന്റണീസ് പ്രിന്‍സിപ്പല്‍ ഫാ. ഡെന്നി തോമസ് നെടുംപതാൽ തെരെഞ്ഞെടുക്കപ്പെട്ടു. സ്‌കൂളിലെ വിദ്യാർത്ഥികളും സഹ പ്രവർത്തകരും സുഹൃത്തുക്കളും ഹർഷാരവത്തോടെയാണ് വിവരമറിഞ്ഞു പ്രിൻസിപ്പലിനെ എതിരേറ്റത്.

അലേര്‍ട്ട് നോളഡ്ജ് സര്‍വ്വീസ് – ഡല്‍ഹി നല്‍കുന്ന 100 ഹൈലി ഇഫെക്ടീവ് പ്രിന്‍സിപ്പല്‍സ് ഓഫ്-2016 അവാര്‍ഡിനാണു അദ്ദേഹം അര്‍ഹനായത്. മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്.

സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കള്‍, അധ്യാപകര്‍, മാനേജ്‌മെന്റ് എന്നിവരില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കുന്നത്. ജനുവരി 30 ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ഫാ. ഡെന്നി തോമസ് അവാര്‍ഡ് എറ്റുവാങ്ങും.