പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായ ജീവനക്കാരെ അനുമോദിച്ചു

2018 ലെ മഹാ പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഭാഗമായ റവന്യൂ, സര്‍വേ ജീവനക്കാര്‍ക്ക് അനുമോദനവും മൊമന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ വിതരണവും നടത്തി. കളക്ടറേറ്റ് കോണ്‍ഫറസ് ഹാളില്‍ ചേര്‍ന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍വഹിച്ചു. എ.ഡി.എം അലക്സ് പി. തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സബ് കളക്ടര്‍ ഡോ.വിനയ് ഗോയലിന് മൊമന്റോ നല്‍കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഭാഗമായ റവന്യൂ, സര്‍വേ ജീവനക്കാര്‍ക്കുള്ള അനുമോദനത്തിന് തുടക്കം കുറിച്ചു. ശബരിമല എ.ഡി.എം: എന്‍.എസ്.കെ ഉമേഷ്, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ സജി കുമാര്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ബീനാ റാണി, ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജെസിക്കുട്ടി മാത്യു, ഫിനാന്‍സ് ഓഫീസര്‍ ഗീതാകുമാരി, തഹസീല്‍ദാറുമാര്‍, വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് മൊമന്റോയും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിച്ചത്.  റവന്യൂ, സര്‍വേ ജീവനക്കാര്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിനേയും ചടങ്ങില്‍ മൊമന്റോ നല്‍കി ആദരിച്ചു.