ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ തടാകത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തിൽ 6 മൃതദേഹങ്ങള്‍ കണ്ടെടുത്തത് ആശങ്ക പരത്തി. എങ്ങനെയാണ് ഇത്രയും മൃതദേഹങ്ങള്‍ ഇവിടെ എത്തിയതെന്ന് കണ്ടുപിടിക്കാനാകാതെ കുഴയുകയാണ് പൊലീസ്. മൃതദേഹം ആരുടേതാണെന്നും തിരിച്ചറിഞ്ഞിട്ടില്ല.ഞായറാഴ്ച വൈകിട്ടോടെയാണു വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അതേസമയം, കണ്ടെത്തിയ മൃതദേഹങ്ങളില്‍ പരിക്കുകളൊന്നും കണ്ടെത്താനായില്ലെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ . മൃതശരീരങ്ങളെല്ലാം 24 മുതല്‍ 48 മണിക്കൂർ വരെ പഴക്കമുള്ളതാണെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് നാഗി റെഡ്ഡി പറഞ്ഞു. പരസ്പരം ഏറെ അകലെയായാണ് ഇവ കിടന്നിരുന്നത്. ജീർണിച്ച നിലയിലാണ് എല്ലാ മൃതദേഹങ്ങളും. അതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട് 30–40 വയസ്സു പ്രായമുള്ളവരുടെ മൃതദേഹങ്ങളാണിതെന്നാണു സൂചന.. മൃതദേഹങ്ങള്‍ അഴുകിയ നിലയിലായതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൃതദേഹം കണ്ടെത്തിയ സംഭവത്തിന് രക്തചന്ദനം കടത്തുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം.