ഹിന്ദു മഹാസമ്മേളനത്തിനു പമ്പാ മണൽപുറത്തു തിരിതെളിഞ്ഞു. സമ്മേളനം 25നു സമാപിക്കും. തിരുവിതാംകൂർ ഹിന്ദുധർമ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന 72–ാമതു സമ്മേളനമാണിത്.മഹാഗണപതിഹോമത്തോടെയാണു തുടക്കം. ഏഴിന് ഭാഗവതപാരായണം, 8.30ന് അങ്ങാടി ശാസ്താക്ഷേത്രത്തിൽ നിന്ന് ഭദ്രദീപം എഴുന്നള്ളിക്കൽ എന്നിവ നടക്കും. ഒൻപതിനു പരിഷത് പ്രസിഡന്റ് പി.എൻ.നീലകണ്ഠൻ നമ്പൂതിരി ധ്വജാരോഹണം നടത്തും. തുടർന്ന് രവിവാരപാഠശാല വിദ്യാർഥികളുടെ മൽസരങ്ങൾ. മൂന്നിന് സംഗീതക്കച്ചേരി.
ഉദ്ഘാടനം
അഞ്ചിന് ഹിമാലയം ഉത്തരകാശി ആദിശങ്കര ബ്രഹ്മവിദ്യാപീഠം ആചാര്യൻ സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീർഥജി മഹാരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. പെരുവ ഗീതാമന്ദിരാശ്രമം മഠാധിപതി സ്വാമി വേദാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണവും ഡോ. ലാൽ കൃഷ്ണ മുഖ്യപ്രഭാഷണവും നടത്തും. തുടർന്നു ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികലയുടെ പ്രഭാഷണം. എട്ടിന് നൃത്തസന്ധ്യ.
രണ്ടാം ദിവസം
ആറിനു പരിസ്ഥിതി സമ്മേളനം മാവേലിക്കര ശുഭാനന്ദാശ്രമം ആത്മബോധോദയ സംഘം സെക്രട്ടറി സ്വാമി ഗീതാനന്ദ ഉദ്ഘാടനം ചെയ്യും. സി.ആർ.നീലകണ്ഠൻ അധ്യക്ഷത വഹിക്കും. മലയാള മനോരമ ചീഫ് സബ് എഡിറ്റർ വർഗീസ് സി.തോമസ് മുഖ്യപ്രഭാഷണം നടത്തും. ഏഴിന് ഇന്ത്യൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയന്റിഫിക് ആൻഡ് ഹെറിറ്റേജ് ഡയറക്ടർ ഡോ. എൻ.ഗോപാലകൃഷ്ണൻ പ്രഭാഷണം നടത്തും. 8.30ന് കൈലാസശൈലം നൃത്താവിഷ്കാരം.
മൂന്നാം ദിവസം
3.30ന് അജിത് ബി.നായരുടെ പ്രഭാഷണം. ആറിനു യുവജന സമ്മേളനം തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. രാഹുൽ ഈശ്വർ അധ്യക്ഷത വഹിക്കും. ആർഎസ്എസ് സംസ്ഥാന നിർവാഹകസമിതിയംഗം കെ.കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഡോ. വി.പി.വിജയമോഹന്റെ പ്രഭാഷണം. 8.30ന് കരോക്കെ ഭക്തിഗാനമേള.
നാലാം ദിവസം
മൂന്നിന് രാമചന്ദ്രാചാര്യയുടെ പ്രഭാഷണം. 4.30നു കാവ്യസായാഹ്നത്തിൽ ചന്ദ്രമോഹൻ റാന്നി, ഡോ. അനില ജി.നായർ, പുള്ളിമോട് അശോക് കുമാർ, സന്തോഷ് മനപ്പുഴ, മാടമൺ ഗോപാലകൃഷ്ണൻ എന്നിവർ കവിതകൾ അവതരിപ്പിക്കും. ആറിന് അയ്യപ്പധർമ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ അധ്യക്ഷത വഹിക്കും. അയ്യസേവാസമാജം ദേശീയ ഉപാധ്യക്ഷൻ സ്വാമി അയ്യപ്പദാസ് അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് ഡോ. എം.എം. ബഷീറിന്റെ പ്രഭാഷണം.
അഞ്ചാം ദിവസം
ആറിനു സാംസ്കാരിക സമ്മേളനം ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യും. ഡോ. അമ്പലപ്പുഴ ഗോപകുമാർ അധ്യക്ഷത വഹിക്കും. തുടർന്നു പത്തനംതിട്ട മോക്ഷഗിരിമഠത്തിലെ രാകേഷ് ശർമയുടെ പ്രഭാഷണം. 8.30നു കലാപരിപാടികൾ.
ആറാം ദിവസം
ആറിന് ആചാര്യാനുസ്മരണ സമ്മേളനം കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. എരുമേലി ആത്മബോധിനി മഠാധിപതി സ്വാമി സത് സ്വരൂപാനന്ദ സരസ്വതി അധ്യക്ഷത വഹിക്കും. 8.30നു നൃത്തസന്ധ്യ.
ഏഴാം ദിവസം
8.25നു രവിവാരപാഠശാല വിദ്യാർഥികളുടെ മൽസരം. 11ന് സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം. 4.45ന് ഡോ. എം.എസ്.സുനിലിന്റെ ക്ലാസ്. ആറിനു വനിതാ സമ്മേളനം പത്തനംതിട്ട ശാന്താനന്ദമഠം ഋഷിജ്ഞാന സാധനാലയത്തിലെ സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ ആർ.ഗിരിജ അധ്യക്ഷത വഹിക്കും. സിനിമ താരം പ്രവീണ മുഖ്യാതിഥിയായിരിക്കും. തുടർന്ന് ബ്രഹ്മകുമാരി മീനാജിയുടെ പ്രഭാഷണം.
എട്ടാം ദിവസം
10.05ന് രവിവാരപാഠശാല സമ്മേളനം കേരള ഹിന്ദു മതപാഠശാല അധ്യാപക പരിഷത് പ്രസിഡന്റ് വി.കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം മേഖല ഉപാധ്യക്ഷൻ കെ.ഹരിന്ദ്രൻനായർ അധ്യക്ഷത വഹിക്കും. ബാലഗോകുലം ശബരിഗിരി ജില്ലാ അധ്യക്ഷൻ ഗിരീഷ് ചിത്രശാല മുഖ്യപ്രഭാഷണം നടത്തും. രണ്ടിന് സംഗീതസദസ്സ്.നാലിനു സമാപന സമ്മേളനം മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം മുഖ്യാതിഥിയായിരിക്കും. തിരുവനന്തപുരം ചിന്മയമിഷനിലെ സ്വാമി ധ്രുവചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. 6.15നു സ്വാമി പൂർണാമൃതാനന്ദപുരി നയിക്കുന്ന മഹാസർവൈശ്വര്യപൂജയോടെ സമാപിക്കും.