ചെറിയ ജോലികൾക്കു കൂലിയായി ശരീരത്തെ പണമാക്കി മാറ്റുന്ന സ്ത്രീകളുടെ ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. സാമ്പത്തിക പ്രയാസമാണ് ഇവരെ ഇത്തരം കാര്യങ്ങൾക്ക് നിർബന്ധിക്കുന്നത്. ബുരിയാട്ടിയ, സൈബെറിയ എന്നീ റഷ്യൻ പ്രദേശത്തെ സ്ത്രീകളാണ് പണത്തിന് പകരം ശരീരം കൂലിയായി നൽകുന്നതെന്ന് ഡൈലി മെയിൽ റിപ്പോർട്ട് ചെയ്തു.
വീട് പണിയെടുപ്പിക്കാനും, കാറ് നന്നാക്കുന്നതിനും, പ്ലമ്പിംഗ് പണിക്കും എന്ന് വേണ്ട എല്ലാ ജോലിക്കും കൂലിയായി ഇവർ ശരീരമാണ് നൽകുന്നത്. വരുമാനം കുറഞ്ഞതാണ് കൂലിയായി ശരീരം കൊടുക്കാൻ കാരണമെന്ന് ഇവർ പറയുന്നു. ഇതിനായി പ്രത്യേക ഗ്രൂപ്പ് തന്നെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഓൺലൈനിലും ബാർട്ടർ സിസ്റ്റം എന്ന പേരിൽ ഗ്രൂപ്പ് സജീവമാണ്.
അതേസമയം സ്ത്രീകളുടെ ഭാഗത്ത് നിന്നുള്ള പുതിയ തീരുമാനത്തിന് വൻ പുരുഷ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. പലരും പ്രത്യേക ബയോഡാറ്റ ഉണ്ടാക്കി സ്ത്രീകൾക്ക് അയക്കുകയും അവരെ ആകർഷിക്കാനായി ഓഫറുകൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.