സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കാൻ ആർഎസ്എസ് പ്രൊഫഷണൽ ക്വട്ടേഷൻസംഘങ്ങളെ നിയോഗിച്ചതായി പൊലീസ് രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചു. അതീവജാഗ്രത പുലർത്തണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പൊലീസ് മേധാവി ജില്ലയിലെ ഡിവൈഎസ്പിമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും അടിയന്തരസന്ദേശമയച്ചു. ജയരാജന്റെ സുരക്ഷ കർശനമാക്കി.യാത്രയ്ക്കിടെ ആക്രമിച്ചുകൊല്ലാനാണ് പദ്ധതി എന്ന രഹസ്യവിവരമാണ് ലഭിച്ചതെന്നറിയുന്നു. പദ്ധതി നടപ്പായാൽ, കേരളത്തിലുടനീളം അക്രമവും കലാപവും നടക്കുമെന്നും അതിന്റെ മറവിൽ കേന്ദ്ര ഇടപെടലടക്കമുള്ള അജൻഡ നടപ്പാക്കാനാകുമെന്നുമാണ് കണക്കൂകൂട്ടൽ. ആവശ്യമായ പണവും വാഹനങ്ങളും ക്വട്ടേഷൻ സംഘങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള പുത്തൻകണ്ടം ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയും ചക്കരക്കൽ, കടമ്പൂർ പൂങ്കാവ്, പാലയാട് സാമിക്കുന്നുമ്പ്രം, മേലൂർ പാലം, പൊന്ന്യം നായനാർ റോഡ് പ്രദേശങ്ങളിലെ ക്രിമിനലുകളും സംഘത്തിലുണ്ടെന്നാണ് പൊലീസിനുലഭിച്ച വിവരം.ആർഎസ്എസ് വധശ്രമത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട നേതാവാണ് പി ജയരാജൻ. 1999 സെപ്തംബർ 25ന് തിരുവോണനാൾ വീട്ടിൽ കയറി അദ്ദേഹത്തെ വെട്ടിപ്പിളർന്നിരുന്നു. അസാധാരണ മനഃശക്തിയും വൈദ്യശാസ്ത്രമികവും കൊണ്ടുമാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്
സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കാൻ ആർഎസ്എസ് പ്രൊഫഷണൽ ക്വട്ടേഷൻസംഘങ്ങളെ നിയോഗിച്ചതായി പൊലീസ്
RELATED ARTICLES