Friday, April 19, 2024
HomeCrimeപ​ട്ടാ​പ്പ​ക​ൽ ക​വ​ർ​ച്ച: പി​താ​വിന്‍റെ പ​രാ​തി​യി​ൽ പൊ​ലീ​സ് വ​ല​യി​ലാ​യാതു സ്വന്തം മ​ക​ൻ

പ​ട്ടാ​പ്പ​ക​ൽ ക​വ​ർ​ച്ച: പി​താ​വിന്‍റെ പ​രാ​തി​യി​ൽ പൊ​ലീ​സ് വ​ല​യി​ലാ​യാതു സ്വന്തം മ​ക​ൻ

രണ്ടു ദിവസം മുമ്പ് മേപ്പയൂരിനെ നടുക്കിയ പട്ടാപ്പകൽ മോഷണത്തിന് തുമ്പായപ്പോൾ കള്ളൻ പരാതിക്കാരെൻറ അധ്യാപകനായ മകൻ. പട്ടോന കുന്നത്ത് മെരട്ടുകുന്നത്ത് വാങ്ങോളി അബ്ദുല്ലയുടെ വീട്ടിൽനിന്ന് 10,02,000 രൂപയും 90 പവൻ സ്വർണവും മോഷ്ടിച്ചത് അധ്യാപകനായ മകനെന്ന കണ്ടെത്തൽ നാട്ടുകാരെ ഞെട്ടിച്ചു. പരാതിക്കാരെൻറ മകനും അധ്യാപകനുമായ വി.പി. ജലീലിനെയാണ് (30) പയ്യോളി സി.ഐ ദിനേശ് കോറോത്ത് അറസ്റ്റ് ചെയ്തത്.
മോഷണംപോയ തുകയും സ്വർണവും ജലീൽ ജോലിചെയ്യുന്ന സ്കൂളിലെ അലമാരയിൽനിന്ന് കണ്ടെടുത്തു. എന്നാൽ, സി.സി.ടി.വി ഹാർഡ് ഡിസ്ക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസിന് കണ്ടെത്താനായില്ല. പ്രതിയിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ കുറ്റ്യാടിപ്പുഴയിൽ അട്ടക്കുണ്ട്കടവ് പാലത്തിനു സമീപം തിരച്ചിൽ നടത്തിയെങ്കിലും ഇവ കണ്ടെടുക്കാൻ കഴിഞ്ഞില്ല.

ശനിയാഴ്ച രാവിലെ ഒമ്പതിനും 10നും ഇടയിലാണ് വീട്ടിൽ മോഷണം നടന്നത്. വീട്ടിലെ സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക് ഉൾെപ്പടെ മോഷ്ടാവ് എടുത്തുമാറ്റിയിരുന്നു. വടകര ഡിവൈ.എസ്.പി ഉൾെപ്പടെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി.
വ്യക്തിപരമായ സാമ്പത്തിക ബാധ്യതയാണ് പ്രതിയെ മോഷണത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. ബിസിനസിൽ സംഭവിച്ച നഷ്ടം പരിഹരിക്കാനാണ് കൃത്യം നടത്തിയതത്രെ. കടബാധ്യത പരിഹരിക്കാൻ അഞ്ചു ലക്ഷം രൂപ പിതാവിനോട് ആവശ്യപ്പെട്ടിട്ടും നൽകാത്തതിനാലാണ് ഭാര്യയും മകളും വേനലവധിക്ക് സ്വന്തം വീട്ടിൽ പോയ തക്കംനോക്കിയുള്ള കവർച്ച. സംശയം തോന്നാതിരിക്കാൻ മുറിയിൽ മുളകുപൊടിയും വിതറിയിരുന്നു.പയ്യോളി കോടതിയിൽ ഹാജരാക്കിയെങ്കിലും പരാതിക്കാരനായ പിതാവിെൻറ അപേക്ഷയെ തുടർന്ന് ജാമ്യം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments