മാര്‍ത്തോമ യുവജനസഖ്യം ആയിരം മാസ്‌കുകള്‍ സംഭാവന ചെയ്തു

മാര്‍ത്തോമ യുവജനസഖ്യം തയാറാക്കിയ മാസ്‌കുകള്‍ യുവജന സഖ്യം ജനറല്‍ സെക്രട്ടറി റവ. സി.ജോണ്‍ മാത്യുവില്‍ നിന്ന് എഡിഎം അലക്‌സ് പി തോമസ് ഏറ്റുവാങ്ങുന്നു.

മാര്‍ത്തോമ യുവജനസഖ്യം ആയിരം മാസ്‌കുകള്‍ സംഭാവന ചെയ്തു
പത്തനംതിട്ട മാര്‍ത്തോമ യുവജനസഖ്യം തയാറാക്കിയ  ആയിരം മാസ്‌കുകള്‍ ജില്ലാഭരണകൂടത്തിന് കൈമാറി. യുവജന സഖ്യം ജനറല്‍ സെക്രട്ടറി റവ. സി.ജോണ്‍ മാത്യുവില്‍ നിന്ന് എഡിഎം അലക്‌സ് പി തോമസ് മാസ്‌കുകള്‍ ഏറ്റുവാങ്ങി. യുവജനസഖ്യം അസിസ്റ്റന്‍ഡ് സെക്രട്ടറി റവ. ആര്‍ പ്രിന്‍സ്, ആര്‍ദ്രം മിഷന്‍ ജില്ലാ- കോ ഓര്‍ഡിനേറ്റര്‍ ഡോ.സി.ജി ശ്രീരാജ്, ജില്ലാ സ്റ്റോര്‍ വേരിഫിക്കേഷന്‍ ഓഫീസര്‍ കെ.ഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.