Friday, December 13, 2024
HomeKeralaബസ്ചാർജ് വർധനവ് ഉന്നയിച്ച്‌ വൈകിട്ട് ആറുവരെ സൂചന പണിമുടക്ക്

ബസ്ചാർജ് വർധനവ് ഉന്നയിച്ച്‌ വൈകിട്ട് ആറുവരെ സൂചന പണിമുടക്ക്

കേരളത്തിൽ ഒരു വിഭാഗം ബസ് ഉടമകൾ ആഹ്വാനം ചെയ്ത ബസ് പണിമുടക്ക് ആരംഭിച്ചു. ബസ്ചാർജ് വർധനവ് അടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ വൈകിട്ട് ആറുവരെയാണ് സൂചന പണിമുടക്ക്. ബസ് ഉടമ സംഘടനകളുടെ സംയുക്ത സമിതിയായ ബസ് ഓപ്പററ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റിയാണു സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡീസൽ വിലവർധനയ്ക്ക് ആനുപാതികമായി ചാർജ് വർധിപ്പിക്കുക, ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കുക തുടങ്ങിയവയാണു പ്രധാന ആവശ്യങ്ങൾ. അതേസമയം, സമരത്തിൽ പങ്കെടുക്കില്ലെന്ന് ഒാൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഒാർഗനൈസേഷൻ അറിയിച്ചു. ഏഴു സംഘടനകൾ‌ക്കു കീഴിലുളള 9,000 ബസുകൾ സർവീസ് നടത്തുമെന്ന് ഒാർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പാലക്കാട്ട് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments