എറണാകുളം-കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

train

എറണാകുളം-കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ദീര്‍ഘദൂര യാത്രക്കാരെ സഹായിക്കാനായി ശനിയാഴ്ച കൂടുതല്‍ കണക്ഷന്‍ ട്രെയിനുകളും ഓടിക്കും. ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ കായംകുളം-കോട്ടയം-എറണാകുളം റൂട്ടില്‍ ഇന്നും വൈകിട്ട് 4 മണി വരെ ട്രെയിന്‍ ഗതാഗതം റദ്ദാക്കിയിരുന്നു. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കു സര്‍വീസുണ്ട്. അതേസമയം, കോഴിക്കോട്ടു നിന്ന് മംഗളൂരുവിലേക്ക് ഇന്നു വൈകിട്ട് അഞ്ചിനും രാത്രി ഒന്‍പതിനും പാസഞ്ചര്‍ സ്‌പെഷല്‍ ട്രെയിനുകള്‍ പുറപ്പെടും. എല്ലാ സ്റ്റേഷനുകളിലും ട്രെയിന്‍ നിര്‍ത്തും.