യുഎസിലെ മേരിലൻഡിൽ ബിസിനസ്സ് പാർക്കിലുണ്ടായ വെടിവയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് മേരിലാൻഡിൽ ബിസിനസ്സ് പാർക്കിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പ്പ് നടന്നത്. മുപ്പത്തേഴ് വയസ്സുകാരനായ റഡ്ഡെ ലാബിബ് പ്രിൻസാണ് അഡ്വാൻസ് ഗ്രാനൈറ്റ് സൊല്യൂഷൻസിലെ അഞ്ചു പേരെ വെടിവെച്ചതെന്നാണ് റിപ്പോർട്ട്. ബാൾട്ടിമോറിനു 30 കിലോമീറ്റർ വടക്കുകിഴക്ക് എഡ്ജ് വുഡ് എമോർട്ടൺ ബിസിനസ് പാർക്കിലാണ് സംഭവം നടന്നത്. അഞ്ച് പേരെ വെടിവെച്ചുകൊന്നുവെന്നാണ് ജീവനക്കാർ പറയുന്നത് കൂടാതെ പരിക്കേറ്റ രണ്ടുപേരും ബുധനാഴ്ച ആശുപത്രിയിൽ എത്തിയിരുന്നു.
സംഭവത്തെ തുടർന്ന് അടുത്ത സ്കൂളുകള്‍ അടച്ചു. റാഡീ ലബീബ് പ്രിൻസെന്ന വ്യക്തിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. 2008 മോഡൽ ജിഎംസി അർകാഡിയ എസ്‍യുവി ബ്ലാക്കിലാണ് ഇയാൾ യാത്ര ചെയ്യുന്നതന്നും ഡെല്ലാവെയർ റജിസ്ട്രേഷനാണ് വാഹനത്തിന്റേതെന്നും പൊലീസ് വ്യക്തമാക്കി. ആയുധധാരിയായ ഇയാൾ അത്യധികം അപകടകാരിയാണെന്നും അവർ പറഞ്ഞു. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.