മലയാളിയായ സനൽ കുമാർ ശശിധരൻ സംവിധാനം ചെയ് സെക്സി ദുർഗയ്ക്ക് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്കാരം. ജൂറിയുടെ പ്രത്യേക പരാമർശമാണ് സിനിമ നേടിയത്. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ പ്രതികരിച്ചു.
മികച്ച ചിത്രത്തിനുള്ള റോട്ടർ ഡാം ഫിലിം ഫെസ്റ്റിവലിലെ സൈഗർ പുരസ്കാരം നേടിയ സിനിമയാണ് സെക്സി ദുർഗ. എട്ടോളം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്ത സെക്സി ദുർഗയെ തിരുവനന്തപുരം അന്താരാഷ്ട ചലച്ചിത്രോത്സവത്തിൽ അവഗണിച്ചെന്ന് ആരോപിച്ച് സംവിധായകൻ സിനിമ പിൻവലിച്ചിരുന്നു.