ചികിത്സാർഥം ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകുന്നുവെന്ന് മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അവധിക്ക് മുഖ്യമന്ത്രിക്ക് കത്ത് നൽകുകയോ, വാക്കാൽ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. റിസോർട്ട് പ്രശ്നത്തിൽ കളക്ടർ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ അവധിയിൽ പ്രവേശിക്കുന്നു എന്ന രീതിയിൽ ചിലർ വാർത്ത ചമയ്ക്കുന്നത് നിക്ഷിപ്ത താത്പര്യത്തോടെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അറിയിപ്പിൽ പറഞ്ഞു.
നവംബർ ആദ്യം മുതൽ ഒരു മാസത്തെ അവധിക്കാണു മുഖ്യമന്ത്രിയോട് അനൗദ്യോഗികമായി മന്ത്രി അനുമതി തേടിയിട്ടുള്ളതെന്നായിരുന്നു വാർത്ത. കൈയിലേക്കുള്ള രക്തയോട്ടം കുറഞ്ഞതിനെ തുടർന്ന് ഒരു കൈ ഉയർത്താൻ കഴിയാത്ത സ്ഥിതിയാണ്. കൈയ്ക്കു ശസ്ത്രക്രിയ വേണ്ടി വന്നേക്കും. അമേരിക്കയിൽ ചികിത്സയ്ക്കു പോകുന്നതിനെ കുറിച്ചാണ് ആലോചനയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.