Saturday, May 18, 2024
HomeKeralaവി എന്‍ വാസുദേവന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി

വി എന്‍ വാസുദേവന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി

വി എന്‍ വാസുദേവന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി അടുത്ത ഒരു വര്‍ഷത്തേക്ക് തെരഞ്ഞെടുത്തു. മാളികപ്പുറം മേല്‍ശാന്തിയായി എം എന്‍ നാരായണന്‍ നമ്പൂതിരിയേയും തെരഞ്ഞെടുത്തു. രാവിലെ നടതുറന്ന് നിര്‍മ്മാല്യ ദര്‍ശനത്തിനും നെയ്യഭിക്ഷേകത്തിനും ശേഷമാണ് അടുത്ത ഒരു വര്‍ഷത്തെക്കുള്ള മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പിനുള്ള തെയ്യാറെടുപ്പുകള്‍ നടന്നത്. മേല്‍ശാന്തി നറുക്കെടുപ്പിനായി പട്ടികയില്‍ ഇടം നേടിയ 9 ശാന്തിമാരുടെ പേരുകള്‍ ഒരു വെള്ളിക്കുടത്തിലും മറ്റെന്നില്‍ മേല്‍ശാന്തി എന്ന് എഴുതിയ ഒരു നറുക്കും ഇട്ടു വിഗ്രഹത്തിന് മുന്നില്‍ തന്ത്രി പൂജിച്ച ശേഷം പന്തളം കൊട്ടാരത്തിലെ ഹൃഷികേഷ് എന്ന കുട്ടിയാണ് നറുക്ക് എടുത്തത്. ആറാമത്തെടുത്ത നറുക്കിലാണ് വി എന്‍ വാസുദേവന്‍ നമ്പൂതിരി തെരഞ്ഞെടുത്തത്.ബാംഗ്ലൂര്‍ ശ്രീജലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രത്തിന് മുന്നില്‍ നടന്ന നറുക്കെടുപ്പില്‍ കൊച്ച്‌ മാളികപ്പുറം ദുര്‍ഗ രാംദാസാണ് എം എന്‍ നാരായണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു ചെങ്ങന്നൂര്‍ മാമ്പറ്റ ഇല്ലത്തിലെ അംഗമാണ് . അടുത്ത മണ്ഡല കാലം ആരംഭിക്കുന്ന നവംബര്‍ പതിനാറിന് ഇരുമുടി കെട്ടുമായി പടിചവിട്ടും. തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര് മേല്‍ശാന്തിമാരെ അഭിഷേകം നടത്തി, അവരോധിച്ച്‌ അവരുടെ കൈപിടിച്ച്‌ ക്ഷേത്ര ശ്രീകോവിലേക്ക് ആനയിക്കും. തുടര്‍ന്ന് ശ്രീകോവിലിനുള്ളില്‍ വച്ച്‌ മൂലമന്ത്രവും ചൊല്ലിക്കൊടുക്കും.പിന്നീട് നവംബര്‍ 17 ന് ശബരിമല ധര്‍മ്മശാസ്താക്ഷേത്ര നട തുറക്കുന്നത് പുതിയ മേല്‍ശാന്തിയായിരിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments