Friday, April 26, 2024
HomeCrimeകൂടത്തായി കൊലപാതകം ;റിമാന്‍ഡ് കാലാവധി കഴിഞ്ഞ 3 പ്രതികളെയും ജയിലിലേക്ക് അയച്ചു

കൂടത്തായി കൊലപാതകം ;റിമാന്‍ഡ് കാലാവധി കഴിഞ്ഞ 3 പ്രതികളെയും ജയിലിലേക്ക് അയച്ചു

കൂടത്തായി കൊലപാതക പരമ്ബരയില്‍ അറസ്റ്റിലായ 3 പ്രതികളെയും ജയിലിലേക്ക് അയച്ചു. പ്രതികളുടെ റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ഇത്. കൂടത്തായി കേസിനെ കുറിച്ച്‌ ഒന്നും പ്രതികരിക്കാനില്ലെന്ന് കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിച്ചപ്പോള്‍ ജോളി മാധ്യമങ്ങളോട് പറഞ്ഞു.

ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകത്തിലും ജോളിയേയും മാത്യുവിനേയും അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കി. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ അന്വേഷണ സംഘം ശനിയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.

കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് വൈകിട്ട് നാല് മണിയോടെ പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയത്. പോലീസിനെ കുറിച്ച്‌ പരാതിയൊന്നും ഇല്ലെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. അതേസമയം അഭിഭാഷകര്‍ കോടതി മുറിയില്‍ വെച്ച്‌ പ്രതികളുമായി സംസാരിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ സമ്മതത്തോടെ മാത്രം സംസാരിക്കാന്‍ അഭിഭാഷകര്‍ക്ക് കോടതി അനുമതി നല്‍കി. അതേസമയം ജോളിയുടെ സുഹൃത്തായ റാണിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

റാണിയുമൊത്ത് ജോളി എന്‍ഐടി ക്യാംപസില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇവരില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments