Tuesday, November 12, 2024
HomeKeralaശബരിമലയിലെ നിരോധനാജ‌്ഞ കേന്ദ്ര സര്‍ക്കാർ നിര്‍ദ്ദേശം, ലംഘിക്കുന്നത് കേന്ദ്ര ഭരണകക്ഷിക്കാര്‍ തന്നെ കോടിയേരി

ശബരിമലയിലെ നിരോധനാജ‌്ഞ കേന്ദ്ര സര്‍ക്കാർ നിര്‍ദ്ദേശം, ലംഘിക്കുന്നത് കേന്ദ്ര ഭരണകക്ഷിക്കാര്‍ തന്നെ കോടിയേരി

ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്താനും ക്രമസമാധാനാന്തരീക്ഷം തകര്‍ക്കാനും കലാപം നടത്തുവാനും സംഘപരിവാര്‍ ശക്തികൾ ശ്രമിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണന്‍. ശബരിമലയിലെ പോലീസ‌് നടപടികളെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരെുടെ ചോദ്യങ്ങളോട‌് പ്രതികരിക്കുകയായിരുന്നു കോടിയേരി. ആസൂത്രിതമായ അക്രമ നീക്കങ്ങളൈ നേരിടാന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും.

നിരോധാനാജ‌്ഞ ലംഘിച്ചാല്‍ നടപടി സ്വാഭാവികവുമാണ‌്. അക്രമ സാധ്യതകള്‍ കണക്കിലെടുത്ത‌് നിരോധനാജ‌്ഞ പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിച്ചത‌് കേന്ദ്ര സര്‍ക്കാറും കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമാണ‌്‌. അത‌് നടപ്പാക്കുമ്പോൾ കേന്ദ്ര ഭരണകക്ഷിക്കാര്‍ തന്നെ ലംഘിക്കുന്നു. കേന്ദ്ര നിര്‍ദ്ദേശം പോലുംഅനുസരിക്കാതെ അക്രമികളെ ഇറക്കിവിട്ടുളള കലാപമാണിത‌്. സംസ്ഥാനത്ത‌് വിമോചന സമരാന്തരീക്ഷം സൃഷ‌്ടിക്കാനാണ‌് ശ്രമിക്കുന്നത‌്.

വിമോചന സമരത്തിന്റെ പുതിയ പതിപ്പാണ‌് സംഘപരിവാര്‍ സൃഷ‌്ടിക്കുന്നത‌്. അങ്ങിനെ ഒരു സ്ഥിതി അനുവദിക്കാന്‍ പറ്റില്ല. ഇത്തരം അക്രമങ്ങളെ ചെറുക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങണം. അഞ്ച‌് ശതമാനം മാത്രമാണ‌് ഈ സമരത്തോട‌് യോജിപ്പുള്ളവര്‍. 95 ശതമാനം ജനങ്ങളും ഇതിനെതിരാണ‌്. ഈ ജനങ്ങളാകെ സമരത്തിനെതിരെ അണിനിരക്കണം.തെരുവില്‍ കലാപം അഴിച്ചുവിട്ടാല്‍ സുപ്രീംകോടതി വിധി മാറില്ല.

ബിജെപിക്ക‌് അത്ര വലിയ താല്‍പര്യം ഈ വിഷയത്തില്‍ ഉണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാറിനെക്കൊണ്ട‌് ഒരു ഓര്‍ഡിനന്‍സ‌് പുറപ്പെടുവിക്കുകയാണ‌് വേണ്ടത‌്. ഇവിടെ തെരുവില്‍ ജനങ്ങളെ തടയുന്നതി‌ന‌് പകരം നേരെ ഡെല്‍ഹിയിലേക്ക‌് പോയി മോഡിയോടും അമിത‌്ഷായോടും പറഞ്ഞാല്‍ മതിയെന്നും കോടിയേരി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments