ജനുവരി 22 മുതൽ 29 വരെ ഇട്ടിയപ്പാറ സെന്റ് മേരീസ് കുരുശുപള്ളി അങ്കണത്തിൽ റാന്നി ക്നാനായ കൺവൻഷൻ നടക്കും. കൺവൻഷൻ നഗറിൽ പന്തൽ കാൽനാട്ടു കർമ്മം ക്നാനായ സഭ റാന്നി മേഖല അധിപൻ അഭിവന്ദ്യ കുര്യാക്കോസ് മാർ ദീവാനിയോസ് മെത്രാപ്പോലിത്ത നിർവഹിച്ചു. കൺവൻഷൻ പ്രസിഡണ്ട് റവ. ഫാദർ രാജൻ എബ്രഹാം കുളമടയിൽ അധ്യക്ഷത വഹിച്ചു . പ്രൊഫ. എം. സി. കോര മേലേത്തു , പി. എ. എബ്രഹാം പഴയാറ്റു, അദിച്ചൻ ആരോമൽ, അഡ്വ. സക്കറിയ , തോമസ് മാമ്മൻ പുത്തൻപുരക്കൽ തുടങ്ങിയവർ പങ്കെടുത്തു. 22 നു തുടങ്ങുന്ന കൺവൻഷൻ ക്നാനായ സഭ മേലദ്ധ്യക്ഷൻ ആർച്ചു ബിഷപ്പ് കുരിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും കൺവൻഷന്റെ സുവർണ്ണ ജൂബിലി പ്രമാണിച്ചു നടക്കുന്ന ഭവനദാന പദ്ധതിയുടെ ഉദ്ഘാടനം 29-ന് സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി സി തിലോത്തമൻ നിർവഹിക്കും.
റാന്നി ക്നാനായ കൺവൻഷൻ; ഇട്ടിയപ്പാറ സെന്റ് മേരീസ് കുരുശുപള്ളി അങ്കണത്തിൽ
RELATED ARTICLES