തിരുവല്ല : ഇവാൻജലിക്കൽ സഭ 56 -മതു ജനറൽ കൺവൻഷന് മഞ്ഞാടി, ബിഷപ്പ് എബ്രഹാം നഗറിൽ വേദിയൊരുങ്ങി. കൺവൻഷൻ ആരംഭിക്കുവാൻ ഇനി മൂന്നു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ സഭ സെക്രട്ടറി റവ. മാത്യൂസ് എബ്രഹാം ജനറൽ കൺവീനറായി 18 സബ് കമ്മറ്റികൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ജനുവരി 22 ഞായറാഴ്ച വൈകിട്ട് 6 :30 – ന് ആരംഭിക്കുന്ന കൺവൻഷൻ ജനുവരി 29 വരെ ഉണ്ടായിരിക്കുന്നതാണ്. ബൈബിൾ സൊസൈറ്റി മുൻ പ്രസിഡന്റും ഇവാൻജലിക്കൽ സഭയുടെ പ്രിസൈഡിങ് ബിഷപ്പുമായ മോസ്റ്റ് റവ. ഡോ. സി. വി. മാത്യു തിരുമേനി ഉദ്ഘാടനം ചെയ്യുന്നതാണ്. ഡോ. എ. കെ. ലാമ (റാഞ്ചി ), ഡോ. പ്രഭു സിംഗ് ( സയാക്സ് , ബാംഗ്ലൂർ ) ഡോ. ജോർജ് ചെറിയാൻ എന്നിവർ വിവിധ യോഗങ്ങളിൽ മുഖ്യ പ്രസംഗകരായിരിക്കും. സഭാ ദിനമായ ജനുവരി 26 രാവിലെ 9 : 30 -ന് പ്രത്യേക സ്തോത്ര ശിശ്രുഷ ഉണ്ടായിരിക്കുന്നതാണ്. സമാപന സമ്മേളനത്തിൽ ‘2017 നിരപ്പിന്റെ വർഷ’ മായി പ്രഖ്യാപിക്കുന്നതാണ്. ബിഷപ്പുമാരായ ഡോ. സി. വി. മാത്യു, ഡോ. തോമസ് എബ്രഹാം, ഡോ. എം. കെ. കോശി, ഡോ. ടി. സി. ചെറിയാൻ, എ. ഐ. അലക്സാണ്ടർ എന്നിവരും വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. ബൈബിൾ ക്‌ളാസ് 23 -29 വരെ രാവിലെ 7 : 30 -ന് , സഭാശിശ്രുഷക്ക് സമർപ്പിച്ച കുട്ടികളുടെ പ്രതിഷ്ഠ ഞായർ 29 രാവിലെ പന്തലിൽ. കൺവൻഷൻ പന്തലിൽ ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഗാനശിശ്രുഷ നടത്തുന്നതാണ്. കൺവൻഷൻ തത്സമയ സംപ്രേഷണം steci.org – ൽ ഉണ്ടായിരിക്കുന്നതാണ്.