പുതുതായി നിർമ്മിച്ച ലൈബ്രറിയുടെയും കമ്പ്യൂട്ടർ ലാബിന്റെയും ഉദ്ഘാടനം ജനുവരി 18 നു രാവിലെ 10 മണിക്ക് നടന്ന സമ്മേളനത്തിൽ. ആന്റോ ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷെവ. പ്രൊഫ. പ്രസാദ് ജോസഫ് കോയിക്കൽ അധ്യക്ഷത വഹിച്ചു. ആർച്ചു ബിഷപ്പ് അഭിവന്ദ്യ കുരിയാക്കോസ് മാർ സേവേറിയോസ് മുഖ്യപ്രഭാഷണവും അഭിവന്ദ്യ കുര്യാക്കോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത അനുഗ്രഹ പ്രഭാഷണവും നടത്തി. ലൈബ്രറിയുടെയും കമ്പ്യൂട്ടർ ലാബിന്റെയും ഉദ്ഘാടനം രാജു എബ്രഹാം എം.എൽ. എ. നിർവഹിച്ചു. സ്കോളർഷിപ്പ് വിതരണം അഭിവന്ദ്യ കുറിയാക്കോസ് മാർ ഈവാനിയോസ് മെത്രാപോലിത്ത. ശ്രീ വിഷ്ണു സോമരാജന്റെ വയലിൻ സമ്മേളനത്തിനു മാറ്റു പകർന്നു. പ്രൊഫ. എം സി കോര മേലേൽ, റവ. ഫാ. രാജൻ എബ്രഹാം കുളമടയിൽ, ശ്രീമതി ഗിരിജാ മധു ( പ്രസിഡന്റ് , റാന്നി ബ്ലോക്ക് പഞ്ചായത്ത് ) , ശ്രീ എം ജി കണ്ണൻ ( മെമ്പർ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ) , ശ്രീ മോഹൻ രാജ് ജേക്കബ് (പ്രസിഡന്റ് , നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് ), അഡ്വ. വി. ആർ. രാധാകൃഷ്ണൻ, (എൻ. എസ്. എസ്. റാന്നി താലൂക്ക് യൂണിയൻ ), ഡോ. എബ്രഹാം വി. കുറിയാക്കോസ് (പ്രിൻസിപ്പൽ സെന്റ് തോമസ് കോളേജ് റാന്നി ) തുടങ്ങിയവർ ആശംസ നേർന്നു. ശ്രീ ആലിച്ചൻ ആറൊന്നിൽ കൃതഞത പറഞ്ഞു.
ഇടമുറി സെന്റ് തോമസ് കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഉദ്ഘാടനം
RELATED ARTICLES