തിങ്കളാഴ്ച സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ പണിമുടക്കുന്നു. പുതിയ പമ്പുകൾക്കുള്ള എൻ. ഓ. സി. കൊടുക്കുന്നത്തിനു ഏകജാലക സംവിധാനം ഉടൻ ക്രമീകരിക്കുക. 2014ൽ കേന്ദ്ര ഗവൺമെന്റിന്റെ ഏകജാലക സംവിധാനത്തിനുള്ള ഉത്തരവ് വന്നതിനു ശേഷം കേരളത്തിൽ നൽകിയിട്ടുള്ള എൻ. ഓ. സി. – കൾ ക്യാൻസൽ ചെയ്യുക. ക്രമക്കേടുകൾ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ഉടൻ നടപടി എടുക്കണം. ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 23 തിങ്കളാഴ്ച 24 മണിക്കൂർ പമ്പുകൾ അടച്ചിട്ടു പ്രതിഷേധിക്കാൻ ആൾ കേരളാ ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ഗ്രീൻ ട്രിബ്യൂണലിന്റെ വിധിയെ മറികടന്നതിനും ഏകജാലക സംവിധാനത്തെ അട്ടിമറിച്ചു കൊണ്ട് പെട്ടന്ന് എൻ. ഓ. സി. നൽകിയതിനും പിന്നിൽ വലിയ അഴിമതിയുണ്ട്.
സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ തിങ്കളാഴ്ച പണിമുടക്കുന്നു
RELATED ARTICLES