റാന്നി-പെരുനാട് കക്കാട്ടുകോയിക്കല്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ തിരുവാഭരണ ചാര്‍ത്ത് മഹോത്സവം പ്രമാണിച്ച് 21ന് പെരുനാട് മാര്‍ക്കറ്റിലെ മദ്യവില്‍പ്പനശാല അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉത്തരവിട്ടു. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവുള്ളതിനാലാണ് നടപടി.