ഹിറ്റ്ലര്‍ ഉപയോഗിച്ചിരുന്ന ടെലിഫോണ്‍ ലേലത്തില്‍

രണ്ടാംലോക യുദ്ധകാലത്ത് അഡോള്‍ഫ് ഹിറ്റ്ലര്‍ ഉപയോഗിച്ചിരുന്ന ടെലിഫോണ്‍ അമേരിക്കയില്‍ ഈയാഴ്ച ലേലംചെയ്യും. 1945ല്‍ ബര്‍ലിന്‍ ബങ്കറില്‍ നാസി നേതാവ് ഉപയോഗിച്ചിരുന്ന ഫോണില്‍ ഹിറ്റ്ലറുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ജര്‍മനി കീഴടങ്ങിയശേഷം സോവിയറ്റ് സൈനികര്‍ ഈ ഫോണ്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ സര്‍ റാള്‍ഫ് റെയ്നര്‍ക്ക് സ്മാരകചിഹ്നമായി നല്‍കുകയായിരുന്നു.

റാള്‍ഫിന്റെ മകന്‍ റനുള്‍ഫ് കൈമാറിയ ടെലിഫോണ്‍ ഒരു ലക്ഷം ഡോളറിനാണ് ലേലം ആരംഭിക്കുകയെന്ന് അലക്സാണ്ടര്‍ ഹിസ്റ്റോറിക്കല്‍ ഓക്ഷന്‍സ് കമ്പനി അറിയിച്ചു. മൂന്നുലക്ഷം ഡോളര്‍വരെ ലേലത്തില്‍ ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.