Wednesday, December 4, 2024
HomeInternationalലണ്ടനിലെ സെവന്‍ സിസ്റ്റേഴ്സ് റോഡില്‍ ജനങ്ങള്‍ക്കിടയിലേക്കു വാഹനം ഇടിച്ചുകയറ്റി

ലണ്ടനിലെ സെവന്‍ സിസ്റ്റേഴ്സ് റോഡില്‍ ജനങ്ങള്‍ക്കിടയിലേക്കു വാഹനം ഇടിച്ചുകയറ്റി

ലണ്ടനിലെ സെവന്‍ സിസ്റ്റേഴ്സ് റോഡില്‍ ജനങ്ങള്‍ക്കിടയിലേക്കു വാഹനം ഇടിച്ചുകയറ്റി ആക്രമണം. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. രാവിലെ മുസ്ലീം പള്ളിയില്‍നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങിയവര്‍ക്കു ഇടയിലേക്കാണ് വാഹനം ഇടിച്ചുകയറ്റിയത്. പ്രാദേശിക സമയം 12.20ഓടെയാണ് സംഭവം. റംസാന്‍റെ ഭാഗമായി ഫിന്‍സ്ബറി പാര്‍ക്ക് പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് മടങ്ങിയവരുടെ ഇടയിലേക്കാണ് വാഹനം പാഞ്ഞു ചെന്നതെന്ന് സ്ഥിതീകരിച്ചു . നടന്നത് അപകടമല്ലെന്നും ആളുകളെ കൊല്ലാനുള്ള ശ്രമമാണെന്നും മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ അറിയിച്ചു.

ഭീകരാക്രമണമാണെന്ന് സംശയിക്കുന്നു. തീവ്രവാദ വിരുദ്ധ സേന സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു.

ഹെലികോപ്റ്ററുകളും മറ്റ് അടിയന്തര വാഹന സംവിധാനങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments