Wednesday, December 11, 2024
HomeInternationalജറുസലേമിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ കരുക്കൾ നീക്കുന്നു

ജറുസലേമിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ കരുക്കൾ നീക്കുന്നു

ലോകമെമ്പാടുമുള്ള മുസ്ളീങ്ങളുടേയും ജൂതരുടേയും പ്രധാന ആരാധനാകേന്ദ്രമായ ജറുസലേമിന്റെ നിയന്ത്രണം പൂര്‍ണമായി പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. പഴയ ജറുസലേമിലെ അല്‍-അക്സ പള്ളിക്കുസമീപം ദിവസങ്ങള്‍ക്കുമുമ്പ് നടന്ന ആക്രമണത്തിനു പിന്നാലെയാണ് ഇസ്രയേല്‍ മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുന്നാതയി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ആരാധനാകേന്ദ്രത്തിന്റെ ഗേറ്റില്‍ ഇസ്രയേല്‍ സൈനികര്‍ മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചത് വ്യാപകപ്രതിഷേധമുയര്‍ത്തി. ജറുസലേമിലെ ആരാധനാകേന്ദ്രം ദശകത്തില്‍ ആദ്യമായി കഴിഞ്ഞ വെള്ളിയാഴ്ച അടച്ചിടുകയുംചെയ്തു. എന്നാല്‍ ആരാധാകേന്ദ്രം വീണ്ടും തുറന്നപ്പോള്‍ പ്രാര്‍ത്ഥനയ്ക്ക് കര്‍ശനമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരികിക്കുന്നത്. മെറ്റല്‍ഡിറ്റക്ടറുകള്‍ കൂടാതെ കൂടുതല്‍ നിരീക്ഷണക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇസ്രയേല്‍ നടപടിക്കെതിരെ പ്രതിഷേധം ആചരിക്കാന്‍ മുസ്ളീംപണ്ഡിതര്‍ ആഹ്വാനംചെയ്തു. നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ കഴിഞ്ഞദിവസം പള്ളിയ്ക്ക് പുറത്ത് നിസ്കാര കര്‍മങ്ങള്‍ നടത്തി.

ജറുസലേമിലെ മുസ്ളീം ആരാധനകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജോര്‍ദ്ദാന്‍ മുസ്ളീംപണ്ഡിതസഭ നിരോധനത്തിനെതിരെ രംഗത്തെത്തി. പ്രതിഷേധദിനം ആചരിക്കാന്‍ പലസ്തീനിലെ ഫത്താ പാര്‍ടി ആഹ്വാനം ചെയ്തു. ബുധനാഴ്ച മേഖലയില്‍ ഫത്ത പ്രതിഷേധദിനം ആചരിക്കും. തുടര്‍ച്ചയായ മൂന്നാം ദിവസവും മുസ്ളീംപണ്ഡിതസഭ ശരീരപരിശോധനയ്ക്ക് വിധേയമായി പള്ളിക്കുള്ളില്‍ പ്രവേശിക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ പള്ളിക്ക് പുറത്ത് നിസ്കാരകര്‍മങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം കൂടി. വെള്ളിയാഴ്ച പലസ്തീന്‍ മേഖലയിലെ പൊതുസ്ഥലങ്ങളില്‍ നിസ്കാരകര്‍മം നടത്തുമെന്നാണ് ഫത്തായുടെ ആഹ്വാനം. എന്നാല്‍ ഇതിനെ ഭീകരപ്രവര്‍ത്തനമായിട്ടാണ് ഇസ്രയേല്‍ പരിഗണിക്കുന്നത്. ജറുസലേമീലെ മുഖ്യ മുസ്ളീം പുരോഹിതനും പുത്തന്‍ സുരക്ഷാചട്ടത്തിനെതിരെ രംഗത്തുവന്നു.

പള്ളിയിലെ വഖഫ് അധികൃതര്‍ ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച സുരക്ഷാ ക്രമീകരണങ്ങള്‍ കടന്ന് അകത്ത് പ്രവേശിക്കാന്‍ പലസ്തീന്‍കാരെ അനുവദിക്കാത്തത് മേഖലയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കി. വെള്ളിയാഴ്ചത്തെ പ്രാര്‍ഥനകള്‍ തെരുവോരങ്ങളിലേക്ക് മാറ്റി പലസ്തീന്‍ പ്രതിഷേധമറിയിക്കും. പള്ളിമുറ്റത്ത് ദിവസങ്ങളായി പ്രതിഷേധത്തിലാണ് പലസ്തീന്‍കാര്‍. അല്‍-അക്സ പള്ളി ചതിയിലൂടെ പിടിച്ചെടുക്കാനാണ് ശ്രമം നടക്കുന്നതെന്ന് ഇവര്‍ പറയുന്നു. ഇസ്രയേലിന്റെ പലസ്തീന്‍വിരുദ്ധ നിലപാടുകള്‍ക്കെതിരെ മുസ്ളിങ്ങള്‍ ജറുസലേമില്‍നിന്ന് പിന്‍വാങ്ങി പ്രതിഷേധമറിയിക്കണമെന്ന് മുസ്ളിംമതനേതാക്കള്‍ അറിയിച്ചു. ആരാധനയ്ക്കെത്തുന്നവരെ അപമാനിക്കുന്ന നിലപാടാണ് ഇസ്രയേലിന്റേതെന്ന് മുസ്ളിം സംഘടനകള്‍ പറഞ്ഞു.

വെള്ളിയാഴ്ച നടന്ന സ്ഫോടനത്തില്‍ രണ്ട് പൊലീസുകാരടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇവിടെ നിരന്തരം ആക്രമണങ്ങള്‍ നടക്കുകയാണ്. തിങ്കളാഴ്ച അര്‍ധരാത്രി നടന്ന ആക്രമണത്തില്‍ അമ്പതോളം പലസ്തീന്‍കാര്‍ക്ക് പരിക്കേറ്റു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments