Friday, May 3, 2024
HomeTop Headlinesബിഹാറില്‍ പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ മൂന്നു പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ബിഹാറില്‍ പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ മൂന്നു പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

പശുവിനെ മോഷ്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ആള്‍ക്കൂട്ടം മൂന്ന് യുവാക്കളെ നടുറോഡില്‍ തല്ലികൊന്നു. ബീഹാറിലെ സരണിലാണ് സംഭവം. ബനിയപൂര്‍ സ്വദേശികളായ രാജുനാഥ്, ബിഡ്‌സ്‌നാഥ്, നൗഷാദ് ഖുറേഷി എന്നിവരാണ് ആള്‍ക്കൂട്ട അക്രമത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്നു പേരെ ബനിയപൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30ഓടെ ആണ് സംഭവം. ഒരു പിക് അപ് വാനില്‍ പശുവുമായി വരികയായിരുന്ന സംഘത്തെ പ്രദേശവാസികള്‍ തടയുകയും ആക്രമി ക്കുകയുമായിക്കുകയും ചെയ്‌തു. മൂന്നുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. വൈകാതെ പൊലീസ് സ്ഥലത്തെത്തി. അക്രമികളില്‍ നിന്നും ഇവരെ രക്ഷിച്ച്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നു പേരും മരിച്ചിരുന്നു. അയല്‍ഗ്രാമത്തില്‍ നിന്നുളളവരായിരുന്നു മൂന്ന് പേരും. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി. മരിച്ചവരുടെ ബന്ധുക്കളുടെ പരാതിയില്‍ ഗ്രാമവാസികളായ അക്രമികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തു. ഈ മാസം ആദ്യം ത്രിപുരയിലും ആള്‍ക്കൂട്ട ആക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments