യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങൾ തിരുവല്ലയിൽ

യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാ പ്രവര്‍ത്തനങ്ങൾ തിരുവല്ലയിൽ. നഗരത്തിലെ ചുരുക്കം ചില പ്രദേശങ്ങള്‍ ഒഴിച്ച്‌ താലൂക്കിലെ എല്ലാ പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഇവിടങ്ങളില്‍ ഹെലികോപ്റ്റര്‍ മുഖാന്തരം ഭക്ഷണസാധനങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്. തിരുവല്ലയില്‍ 56 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ഒ. എന്‍. ജി.സിയുടെ ഹെലികോപ്റ്റര്‍ വൈകുന്നേരത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ വെള്ളം ഇറങ്ങുന്നുണ്ട്. പത്തനംതിട്ടയില്‍ നിന്ന് മൂന്ന് എന്‍. ഡി. ആര്‍. എഫിന്റേയും റാന്നിയില്‍ നിന്ന് എന്‍. ഡി. ആര്‍. എഫിന്റെയും കോസ്റ്റ്ഗാര്‍ഡിന്റെ രണ്ടും വീതം ബോട്ടുകളും തിരുവല്ലയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചു. എന്‍ഡിആര്‍എഫിന്റെ രണ്ടും കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് ബോട്ടുകളും റാന്നി മേഖലയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ജില്ലയില്‍ 516 ക്യാമ്ബുകളിലായി 75536 പേര്‍ കഴിയുന്നുണ്ട്. 22 ഡോക്ടര്‍മാരും 30 നഴ്‌സുമാരും അടങ്ങുന്ന മെഡിക്കല്‍ സംഘം സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. അതോടൊപ്പം 20 മൊബൈല്‍ മെഡിക്കല്‍ ടീം തയ്യാറായിട്ടുണ്ട്. ക്യാമ്ബുകളിലേക്കുള്ള ഭക്ഷണ സാധനങ്ങളുമായി 39 ട്രക്കുകള്‍ ജില്ലയിലെ ഹബ്ബിലെത്തിയിട്ടുണ്ട്. ഇവ വേര്‍തിരിച്ച്‌ അതത് ക്യാമ്ബിലേക്ക് എത്തിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.