Wednesday, September 11, 2024
HomeNationalവിവാഹേതര ബന്ധങ്ങള്‍ വര്‍ദ്ധിക്കുന്നു

വിവാഹേതര ബന്ധങ്ങള്‍ വര്‍ദ്ധിക്കുന്നു

വിവാഹേതര ബന്ധങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് പ്രശസ്ത സൈക്കോളജിസ്റ്റ് കലാ ഷിബു. വിവാഹേതര ബന്ധങ്ങളാണ് ദമ്പതികളിലെ ഇപ്പോഴത്തെ പ്രധാന പ്രശ്‌നമെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. കുടുംബ പ്രശ്‌നങ്ങളേക്കാള്‍ വിവാഹേതര ബന്ധങ്ങളിലെ പ്രശ്‌നങ്ങളാണ് തന്നെ തേടി വരുന്ന കൗണ്‍ലിങ് കേസുകളില്‍ ഏറെയും.

വിവാഹജീവിതത്തേക്കാള്‍ പിരിമുറുക്കങ്ങള്‍ ഇത്തരം ബന്ധങ്ങളിലാണെന്നും അവര്‍ പറയുന്നു. വിവാഹേതര ബന്ധത്തിന് ആയുസ്സും കുറവായിരിക്കും. എന്നിട്ടും ഇത്തരം ബന്ധങ്ങളില്‍ പലരും തുടരുന്നതിനുള്ള ഒരു പ്രധാന കാരണം യഥാര്‍ഥ ജീവിതത്തില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടമാണെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്.

തുടക്കത്തില്‍ അനുഭവിക്കുന്ന അത്യുജ്ജ്വല സന്തോഷങ്ങളുടെ തിരയിളക്കം ഒന്ന് കെട്ടടങ്ങി കഴിയുമ്പോള്‍ മുതല്‍ ആത്മാര്‍ത്ഥതയോടെ ബന്ധം സ്വീകരിച്ചവര്‍ ആണേല്‍ അവരില്‍ ആ സമയം മുതല്‍ വിഷാദരോഗവും ആത്മഹത്യ പ്രവണതയും ശക്തമാകുമെന്ന് കലാ ഷിബു വ്യക്തമാക്കി.

ദാമ്പത്യത്തിലേയ്ക്ക് തിരിച്ചു കേറിയാലും ഇല്ലെങ്കിലും ഭൂരിപക്ഷം ബന്ധങ്ങളുടെയും പരമാവധി കാലയളവ് നാലോ അഞ്ചോ വര്‍ഷം ആയിട്ടാണ് കാണുന്നതെന്നും ചുരുക്കം ചിലര്‍ കടിച്ചു പിടിച്ചു മുന്നോട്ടു കൊണ്ട് പോകുമെന്നും അവര്‍ പറയുന്നു.

പങ്കാളിയില്‍ നിന്നും തന്നിലേക്ക് എത്തിയ ആള്‍ക്ക് തന്നില്‍ നിന്നും മറ്റൊരാളിലേക്ക് എത്താനുള്ള മനസ്സ് ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്നത് മണ്ടത്തരമാണ്. ദമ്പതികള്‍ വിവാഹത്തിന് പുറത്തു മറ്റൊരു ബന്ധം തേടുന്നു എന്നതിന് പല കാരണങ്ങള്‍ ഉണ്ട്. എല്ലാം ശാരീരികം ആകണമെന്നില്ല.

സാഹചര്യങ്ങളില്‍ അടിമ പെടുന്നവര്‍, പണം തട്ടിപ്പിന് വേണ്ടി ഉണ്ടാക്കുന്ന ബന്ധങ്ങള്‍, ഒരു ജോലിയും ചെയ്യാതെ അലസരായി ജീവിക്കുന്ന പുരുഷന്മാര്‍ കണ്ടെത്തുന്ന (നേരെ തിരിച്ചും) നേരം പോക്കുകള്‍ തുടങ്ങി കാരണങ്ങള്‍ ഏറെയാണ്. നഷ്ടപ്പെട്ടു തുടങ്ങുന്ന നിറമുള്ള ദിനങ്ങളെ തിരിച്ചു കൊണ്ട് വരാന്‍ ഒരു പോംവഴി എന്നാണ് ഇത്തരം ബന്ധളിലേക്ക് കടക്കുന്ന പലരുടെയും ന്യായങ്ങളെന്നും അവര്‍ പറയുന്നു.

വേണ്ട എന്ന് തീരുമാനിച്ചിട്ടും പിന്നേം പിന്നേം വേണമെന്ന് തോന്നുന്ന ഇഷ്ടം നമ്മുക്ക് വേണ്ട എന്ന ഉറപ്പിച്ചു പിന്തിരിഞ്ഞു നടക്കാനൊരു മനസ്സാണ് വേണ്ടെതെന്ന മേഘമല്‍ഹാര്‍ എന്ന കമല്‍ സിനിമയിലെ വാക്കുകള്‍ കടമെടുത്താണ് കല കുറിപ്പ് അവസാനിപ്പിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments