Friday, April 26, 2024
HomeNationalകാ​ലാ​വ​ധി നീ​ട്ടി; ചി​ദം​ബ​രം ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ തു​ട​രും

കാ​ലാ​വ​ധി നീ​ട്ടി; ചി​ദം​ബ​രം ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ തു​ട​രും

ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍ കേ​ന്ദ്ര ധ​ന​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി. ​ചി​ദം​ബ​രം ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ തു​ട​രും. ഡ​ല്‍​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി 14 ദി​വ​സ​ത്തേ​യ്ക്കു കൂ​ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി.

ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ര്‍​ന്ന് ചി​ദം​ബ​ര​ത്തെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ക​സ്റ്റ​ഡി കാ​ലാ​വ​ധി ഒ​ക്ടോ​ബ​ര്‍ മൂ​ന്നു വ​രെ നീ​ട്ട​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം പ​ര​മാ​വ​ധി നാ​ലു ദി​വ​സം മാ​ത്ര​മേ ക​സ്റ്റ​ഡി അ​നു​വ​ദി​ക്കാ​വൂ എ​ന്ന് ചി​ദം​ബ​ര​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​കന്‍ ക​പി​ല്‍ സി​ബ​ല്‍ വാ​ദി​ച്ചു. എ​ന്നാ​ല്‍, പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

അ​ഴി​മ​തി കേ​സി​ല്‍ പി. ​ചി​ദം​ബ​രം ഇ​പ്പോ​ള്‍ തി​ഹാ​ര്‍ ജ​യി​ലി​ലാ​ണ്. എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലും സി​ബി​ഐ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലും ചി​ദം​ബ​രം അ​ന്വേ​ഷ​ണം നേ​രി​ടു​ന്നു​ണ്ട്. ഓ​ഗ​സ്റ്റ് 21നാ​ണ് ചി​ദം​ബ​ര​ത്തെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments