Wednesday, November 6, 2024
HomeNationalവാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്7 വിക്ഷേപണം വിജയകരം

വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്7 വിക്ഷേപണം വിജയകരം

ഇന്ത്യയുടെ 35ാമത് വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്7 എ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് ജിസാറ്റ് കുതിച്ചത്. വൈകുന്നേരം 4.10നായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിന് മുന്നോടിയായി 26 മണിക്കൂറോളം കൗണ്ട് ഡൗണ്‍ ആരംഭിച്ചിരുന്നു. ജി.എസ്.എല്‍.വി. എഫ്11 റോക്കറ്റാണ് ജിസാറ്റ്7എയെ ഭ്രമണപഥത്തിലെത്തിക്കുന്നത്. 2,250 കിലോഗ്രാം ഭാരമാണ് ഉള്ളത്. എട്ടുവര്‍ഷമാണ് കാലാവധി. ഇന്ത്യ മാത്രമായിരിക്കും പ്രവര്‍ത്തനപരിധി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments