28 മത് നോർത്ത് അമേരിക്കൻ ക്നാനയാ ഫാമിലി കോൺഫറൻസ് ജൂലൈ 27 മുതൽ 30 വരെ

28 മത് നോർത്ത് അമേരിക്കൻ ക്നാനയാ ഫാമിലി കോൺഫറൻസ്

28 മത് നോർത്ത് അമേരിക്കൻ ക്നാനയാ ഫാമിലി കോൺഫറൻസ് ജൂലൈ 27 മുതൽ 30 വരെ ഫിലാഡൽഫിയിൽ നടക്കും. എൻ. എ. കെ. സി. കോൺഫറൻസിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ജനുവരി 15-ന് ന്യൂയോർക്കിലെ യോങ്കേഴ്സിൽ സെന്റ് പീറ്റേഴ്സ് വലിയ പള്ളിയിൽ നടന്നു. അഭിവന്ദ്യ ഡോ. ആയൂബ്‌ മോർ സിൽവാനിയോസ് മെത്രാപ്പോലിത്ത റവ ജേക്കബ് ചാക്കോ ഉള്ളാട്ടിൽ നിന്നും രജിസ്സ്‌ട്രേഷൻ സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. 40 ഓളം കുടുംബങ്ങൾ അന്ന് തന്നെ രജിസ്റ്റർ ചെയ്തു.