Monday, October 7, 2024
HomeCrimeനടി ആക്രമിക്കപ്പെട്ട സംഭവം വനിതാ കമ്മീഷന്‍ കേസെടുക്കും

നടി ആക്രമിക്കപ്പെട്ട സംഭവം വനിതാ കമ്മീഷന്‍ കേസെടുക്കും

കൊച്ചിയില്‍ നടിക്കു നേര്‍ക്കുണ്ടായ അതിക്രമം സംബന്ധിച്ച് ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോടും പോലീസിനോടും റിപ്പോര്‍ട്ട് തേടുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് ഉടന്‍ നോട്ടീസ് അയക്കും. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിക്കാന്‍ കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും പോലീസും മതിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തും.
ഇത്തരം രീതിയില്‍ സ്ത്രീകള്‍ക്കെതിരേ അതിക്രമമുണ്ടാകുന്നത് ഞെട്ടിക്കുന്നതാണെന്നും ലളിതാ കുമാരമംഗലം പറഞ്ഞു.

അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന ഡ്രൈവര്‍ സുനി എന്നയാള്‍ മുന്‍പ് മറ്റൊരു നടിയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് സുരേഷ് കുമാര്‍ രംഗത്ത് വന്നു . അന്ന് താന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.
നടിയും സുരേഷ് കുമാറിന്റെ ഭാര്യയുമായ മേനക സഞ്ചരിച്ച കാര്‍ ആക്രമിക്കാനാണ് സുനി ശ്രമിച്ചത്. മേനകയ്‌ക്കൊപ്പം യാത്ര ചെയ്യേണ്ടിയിരുന്ന മറ്റൊരു നടിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാല്‍ അന്ന് അവര്‍ മേനകയ്‌ക്കൊപ്പമുണ്ടായിരുന്നില്ലെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. രാത്രി കാര്‍ പിന്തുടര്‍ന്ന ആക്രമികള്‍ മേനക സഞ്ചരിച്ച കാര്‍ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും സുരേഷ് കുമാര്‍ പറഞ്ഞു. അഞ്ചുവര്‍ഷം മുമ്പാണ് ഈ സംഭവം നടന്നത്. അന്നു തന്നെ പരാതിപ്പെട്ടിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments