Sunday, September 15, 2024
HomeNationalമുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കബീര്‍ അന്തരിച്ചു

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കബീര്‍ അന്തരിച്ചു

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അന്തരിച്ചു
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അന്തരിച്ചു.68 വയസ്സായിരുന്നു. ഏറെ നാളായി രോഗ ബാധിതനായിരുന്നു. ഇന്നു രാവിലെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം.

ബംഗ്ളാദേശിലെ ഫരീദ്പുരില്‍ 1948 ജൂലായ് 19നാണ് അല്‍ത്തമാസ് കബീര്‍ ജനിച്ചത്. 1990 ഓഗസ്റ്റ് ആറിന് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിതനായി.2005 മാര്‍ച്ചില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസായ ഇദ്ദേഹം അതേ വര്‍ഷം സെപ്റ്റംബറില്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.

2012 സെപ്റ്റംബര്‍ 29നാണ് സുപ്രീം കോടതിയുടെ 39-ആം ചീഫ് ജസ്റ്റീസായി അദ്ദേഹം നിയമിതനായത്. മുസ്ളിം സമുദായത്തില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്ന നാലാമത്തെ
വ്യക്തിയായിരുന്നു അദ്ദേഹം. 2013 ജൂലൈ എട്ടിനു വിരമിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments