മേഘാലയ യുവതിയെ മലയാളി യുവാക്കൾ പീഡിപ്പിക്കുവാൻ ശ്രമിച്ചു

പീഡനത്തിനിരയാക്കി

മേഘാലയ യുവതിയെ മലയാളി യുവാക്കൾ പീഡിപ്പിക്കുവാൻ ശ്രമിച്ചു
ട്രെയിന്‍ യാത്രയ്ക്കിടെ യുവതിക്ക് നേരെ മലയാളി യുവാക്കളുടെ പീഡനശ്രമം. മേഘാലയ സ്വദേശിനിയായ യുവതിക്ക് നേരെയാണ് ഗോഹട്ടി- തിരുവനന്തപുരം എക്‌സ്പ്രസില്‍ ഫെബ്രുവരി 17ന് പീഡനശ്രമം ഉണ്ടായത്. സംഭവത്തില്‍ മേഘാലയ സ്വദേശിനിയായ യുവതി തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കി.

തിരുവനന്തപുരത്തെ ഒരു കോളജ് പ്രൊഫസറുടെ വീട്ടില്‍ ജോലിക്കുനില്‍ക്കുന്ന യുവതിയാണ് പരാതിക്കാരി. ഗുവാഹത്തിയില്‍നിന്ന് തിരുവനന്തപുരത്തേക്കു വരുമ്പോഴാണ് പീഡനശ്രമമുണ്ടായത്. യാത്രാമധ്യേ സെക്കന്‍ഡ് എസി കംപാര്‍ട്‌മെന്റില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ പുതപ്പുമാറ്റിയ സഹയാത്രികരായ മൂന്നു യുവാക്കള്‍ കടന്നുപിടിച്ചുവെന്നാണ് പരാതി. മൂവരും മലയാളികളാണ്.

ഉറക്കത്തില്‍നിന്നുണര്‍ന്ന യുവതി ബഹളം വച്ചെങ്കിലും മറ്റു സഹയാത്രികര്‍ ആരും സഹായത്തിനെത്തിയില്ലെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ജോലി ചെയ്യുന്ന വീട്ടിലെത്തിയ യുവതി വീട്ടുകാരുടെ സഹായത്തോടെ തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഉപദ്രവിച്ച യുവാക്കള്‍ സഞ്ചരിച്ച ബെര്‍ത്ത് നമ്പര്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ എറണാകുളത്ത് ഇറങ്ങിയതായും പരാതിയില്‍ പറയുന്നു.