അനധികൃതസ്വത്ത് സമ്പാദനകേസിൽ ശിക്ഷിക്കപ്പെട്ട ബംഗളൂരു ജയിലിലെ പരപ്പന അഗ്രഹാരജയിലിൽ കഴിയുന്ന ശശികലയുടെ തൊട്ടടുത്ത സെല്ലിൽ കഴിയുന്നത് കൊടും ക്രിമിനൽ സയനേഡ് മല്ലിക. ശശികലയുടെ തൊട്ടടുത്ത് സെല്ലിലാണ് സീരിയൽ കില്ലറായ മല്ലിക തടവിൽ കഴിയുന്നത്.
മല്ലിക പലപ്പോഴും ശശികലയോട് സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് ശശികല തയാറായിട്ടില്ല. കര്‍ണ്ണാടകയില്‍ വെച്ച് അഞ്ചു പേരെയും തമിഴ്നാട്ടില്‍ വെച്ച് ഒരാളെയുമാണ് മല്ലിക കൊന്നിട്ടുള്ളത്. 2007 ഡിസംബര്‍ 31-നാണ് മല്ലിക പൊലീസിന്റെ പിടിയിലാകുന്നത്. ക്ഷേത്രപരിസരങ്ങളില്‍ താമസിച്ചാണ് മല്ലിക കൊലകള്‍ നടത്തിയിരുന്നത്.
സമീപമുള്ള പണക്കാരായ സ്ത്രീകളുമായി ചങ്ങാത്തത്തിലായതിന് ശേഷം ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് കൊടുത്താണ് കൊലപാതകങ്ങള്‍ നടത്തിയിരുന്നത്പിന്നീട് ഇവരുടെ സ്വര്‍ണ്ണവും പണവും അപഹരിച്ച് കടക്കുന്നതും മല്ലികയുടെ പതിവായിരുന്നു.
ജയലളിതയുടെ കടുത്ത ആരാധികയായ മല്ലിക ഇന്ത്യയിലെ അദ്യത്തെ വനിതാസീരിയൽ കില്ലർ ആയാണ് കരുതപ്പെടുന്നത്.
ശശികലയുടെ തൊട്ടടുത്ത് സീരിയൽ കില്ലറായ സയനേഡ് മല്ലിക
RELATED ARTICLES