ബേസിൽ തമ്പിക്ക് 85 ലക്ഷം രൂപ

ബേസിൽ തമ്പിക്ക് 85 ലക്ഷം രൂപ

ഐപിഎല്‍ താരലേലത്തില്‍ മലയാളി താരം ബേസിൽ തമ്പിക്ക് 85 ലക്ഷം രൂപ. ഗുജറാത്ത് ലയണ്‍സ് ടീമാണ് ബേസില്‍ തമ്പിയെ സ്വന്തമാക്കിയത്. 10 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില.
അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബിയെ 30 ലക്ഷം രൂപയ്ക്ക് ഹൈദരാബാദ് സ്വന്തമാക്കി. ആദ്യമായാണ് ഒരു അഫ്ഗാൻ താരം ഐപിഎല്ലിലേക്ക് എത്തുന്നത്. ഇര്‍ഫാന്‍ പത്താനേയും ഇഷാന്ത് ശർമ്മയേയും ആരും ലേലത്തില്‍ വാങ്ങിയില്ല . മലയാളി താരം വിഷ്ണു വിനോദിനെ ആദ്യഘട്ടത്തിൽ ആരും ലേലത്തിൽ വാങ്ങിയില്ല . ദക്ഷിണാഫ്രിക്കന്‍ പേസര്‍ റബാഡയെ അഞ്ച് കോടി രൂപയ്‍ക്ക് ഡെല്‍ഹി സ്വന്തമാക്കി. ട്രെന്‍റ് ബോള്‍ട്ടിനെ അഞ്ച് കോടിക്ക് കൊല്‍ക്കത്ത സ്വന്തമാക്കി. ഓസ്ട്രേലിയൻ പേസർ മിച്ചൽ ജോൺസണെ രണ്ടു കോടി രൂപയ്ക്ക് മുംബൈ സ്വന്തമാക്കി.