റിലയൻസ് സൈനീക ആയുധങ്ങളും നിർമ്മിക്കും

anil ambani

റിലയൻസ് സൈനീക ആയുധങ്ങളും നിർമ്മിക്കും.റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡും ദക്ഷിണ കൊറിയയിലെ ആയുധ നിര്‍മാണ കമ്പനിയും ചേര്‍ന്ന് ഇന്ത്യന്‍ സൈന്യത്തിനുളള ആയുധങ്ങള്‍ നിര്‍മ്മിക്കുന്നു. നിരീക്ഷണ റഡാറുകളും സെന്‍സറുകളും മിസൈലുകളുമാണ് ഇരു കമ്പനികളും ചേര്‍ന്ന് നിര്‍മിക്കുന്നത്.പ്ലാന്റുകൾ ഒന്നും ഇല്ലാത്ത റിലയൻസ് തല്ക്കാലം ദക്ഷിണ കൊറിയയിൽനിന്നും ആയുധങ്ങൾ വാങ്ങി വിതരണം ചെയ്യാനാണ്‌ പരിപാടി.

റിയലൻസ് പോലുള്ള രാജ്യത്തേ വൻ ബിസിനസ് മാഗ്നറ്റുകൾ സൈനീക ആവശ്യങ്ങൾക്കായി ആയുധം നിർമ്മിച്ചാൽ അതിന്റെ രഹസ്യ സ്വഭാവം സംശയിക്കുന്നവർ ഉണ്ട്. മാത്രമല്ല ഈ മേഖലയിൽ ഏറെ അനുഭവം ഉള്ള ടാറ്റ, ഹിന്ദുസ്ഥാൻ എയറോ നോട്ടിക്കൽസ് എന്നീ കമ്പനികൾക്ക് കിട്ടാത്ത അവസരം ആണ്‌ റിലയൻസിന്‌ കൊടുത്തത്.

വന്‍കിട ആയുധ നിര്‍മാണ കമ്പനിയാണ് എല്‍ഐജിനെക്സാ വണ്‍. കപ്പല്‍, ടാങ്ക് വേധ മിസൈലുകള്‍ കമ്പനി നിര്‍മിക്കുന്നുണ്ട്.സൈന്യത്തിനായുള്ള പ്രതിരോധ സാമഗ്രി നിര്‍മാണത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനാണ് റിലയന്‍സ് പദ്ധതി തയാറാക്കിയിരിക്കുന്നത്.