Saturday, April 20, 2024
HomeKeralaരാജു എബ്രഹാം എംഎൽഎ യുടെ ഫേസ്ബുക്ക് ലൈവിന് വൻ സ്വീകാര്യത

രാജു എബ്രഹാം എംഎൽഎ യുടെ ഫേസ്ബുക്ക് ലൈവിന് വൻ സ്വീകാര്യത

റാന്നി         രാജു എബ്രഹാം എംഎൽഎ യുടെ ഫേസ്ബുക്ക് ലൈവിന് വൻ സ്വീകാര്യത .തങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും പങ്കുവെയ്ക്കുവാനും കൊറോണ കാലത്തെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ച വച്ച എംഎൽഎയെ അഭിനന്ദിക്കാനും അവർ മറന്നില്ല . വിദേശത്തുനിന്നും ലൈവിൽ പങ്കെടുത്തവർക്ക് അറിയേണ്ടിയിരുന്നത് തങ്ങൾക്ക് എന്നത്തേക്ക് നാട്ടിൽ എത്താം എന്നതായിരുന്നു .കൂടാതെ ഇവിടെ വന്നു കഴിഞ്ഞാൽ എന്തൊക്കെ നടപടികൾ നേരിടേണ്ടി വരും എന്ന സംശയങ്ങളും അവർക്കുണ്ടായിരുന്നു .വിദേശത്ത് പഠിക്കുന്ന അവരുടെ മക്കളുടെ ഫീസിൻറെ കാര്യമായിരുന്നു മറ്റൊരു പ്രശ്നം. സംസ്ഥാന സർക്കാർ നേരത്തെ തന്നെ ഇതിന് നടപടി സ്വീകരിച്ചിരുന്നു. ബാംഗ്ലൂർ, ഡൽഹി ,ബോംബെ തുടങ്ങി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് യാതൊരുവിധ സുരക്ഷിതത്വമില്ല എന്ന ആശങ്കയും അവർ പങ്കുവച്ചു .സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് ഇവരുടെ  സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് എംഎൽഎ ഉറപ്പുനൽകി .കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം മാതൃകയാണെന്ന് ഒട്ടേറെ പേർ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിൻറെ മികച്ച പ്രവർത്തനങ്ങളെയും ലൈവിൽ പങ്കെടുത്തവർ അഭിനന്ദിച്ചു. കേരളം ലോകത്തിന് തന്നെ മാതൃകയാണ് എന്നായിരുന്നു അവരുടെ അഭിപ്രായം. സന്നദ്ധ സംഘടനകളുടെ ജില്ലയിലെ പ്രവർത്തനം ഒട്ടേറെപ്പേർ എടുത്ത് പറഞ്ഞു. പ്രത്യേകിച്ച് റാന്നി കേന്ദ്രമായി പ്രവർത്തിക്കുന്ന മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയർ. ഏറെ സഹായങ്ങൾ തങ്ങളുടെ വീടുകളിൽ ചെയ്യുന്നുണ്ട് എന്നും അതിനുള്ള പ്രത്യേകം നന്ദിയും പാലിയേറ്റീവ് കെയർ പ്രസിഡണ്ട് കൂടിയായ എംഎൽഎയെ അറിയിച്ചു.       വിദേശത്തുനിന്നുള്ളവർ നാട്ടിലെത്തിയാൽ വേണ്ട എല്ലാ  സുരക്ഷാസംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുള്ളതാ യി എംഎൽഎ അറിയിച്ചു. കേന്ദ്രസർക്കാരാണ് ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള തീരുമാനമെടുക്കേണ്ടത്. ഇക്കാര്യം സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് എന്നും അറിയിച്ചു. തിങ്കളാഴ്ച രണ്ടുമണിക്കൂർ ലൈവ് നിശ്ചയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻറെ പത്രസമ്മേളനം വൈകിട്ട് 6 മണിക്ക് തുടങ്ങും എന്നതിനാൽ ഒരു മണിക്കൂറായി ലൈവ് ചുരുക്കി. ലൈവ് മറ്റൊരു ദിവസം കൂടി വേണം എന്ന ആവശ്യപ്രകാരം വെള്ളിയാഴ്ച രാവിലെ 10.30 മുതൽ 12. 30 വരെ നടത്തുമെന്നും അപ്പോൾ കൂടുതൽ പേർക്ക് ഇതിൽ പങ്കെടുക്കാനാകും എന്നും എംഎൽഎ അറിയിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments