തമിഴ്നാട്ടിലെ പത്ത് ഇടങ്ങളിൽ റെയ്ഡ്;ആയുധങ്ങൾ, ഡിജിറ്റൽ തെളിവുകൾ എന്‍ഐഎ പിടിച്ചെടുത്തു

nia

തമിഴ്നാട്ടിലെ പത്ത് ഇടങ്ങളിൽ നടന്ന എൻഐഎ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. ഐഎസ് ബന്ധം സംശയിക്കുന്ന ഷെയ്ഖ് മുഹമ്മദ്, സാദിഖ്, റിസ്വാൻ, ഹമീദ് അക്ബർ , മുഹമ്മദ് റിയാസ് എന്നിവരുടെ വസതികൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.സേലം ചിദംബരം രാമനാഥപുരം ജില്ലകളിലായിരുന്നു തിരച്ചിൽ നടത്തിയത്. രഹസ്യ രേഖകൾ, ആയുധങ്ങൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ എന്‍ഐഎ പിടിച്ചെടുത്തു.

ജനുവരി എട്ടിനാണ് സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽനിന്ന് സംശയാസ്പദമായി പിടികൂടിയ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തത്. ഐഎസിനെ പിന്തുണയ്ക്കുകയും ഇന്ത്യക്കെതിരെ ​ഗൂഡാലോചന നടത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്.