Thursday, April 25, 2024
HomeInternationalമലയാളി മുസ്ലീമുകൾ അമേരിക്കൻ ജനതക്ക് വേണ്ടപ്പെട്ടവരാവുക.*ഡോ.ഹുസൈൻ മടവൂർ

മലയാളി മുസ്ലീമുകൾ അമേരിക്കൻ ജനതക്ക് വേണ്ടപ്പെട്ടവരാവുക.*ഡോ.ഹുസൈൻ മടവൂർ

ന്യൂയോർക് :അമേരിക്കയിൽ കഴിയുന്ന മലയാളി മുസ്ലിംകൾ അവിടെ നല്ല വ്യക്തികളായി ജീവിച്ച് അന്നാട്ടുകാർക്ക് വേണ്ടപ്പെട്ടവരായിത്തീരണമെന്ന് *ഡോ.ഹുസൈൻ മടവൂർ* ഉദ്‌ബോധിപ്പിച്ചു .
നോർത്ത് അമേറിക്കൻ   നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷൻ (‌ North American Network of Malayali Muslim Association) (നന്മ-NANMMA) സംഘടിപ്പിച്ച റംസാൻ സാംസ്കാരിക  പരിപാടിയിൽ ഓൺലൈൻ ആയി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരുന്നത *സംസ്കാരവും* (culture) സ്വഭാവവുമെന്ന നിലയിൽ നാം ഇസ്ലാമിനെ മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാമിക നിയമങ്ങൾ മുറുകെ പിടിച്ച് കൊണ്ട്
തന്നെ ലോകത്തിന്റെ ഏത് കോണിലും നമുക്ക്‌ മുസ്ലിമായി ജീവിക്കാൻ സാധിക്കും. ഒരിക്കലും നാം ജീവിക്കുന്ന സമൂഹത്തിൽ  അന്യരായി പോവരുത്. ബഹുസ്വര സമൂഹത്തിലെ ഇസ്ലാമിക ജീവിതം ഇക്കാലത്ത്  നാം പ്രത്യേകം പഠിക്കേണ്ടതുണ്ട്. നബി (സ) മദീനയിലെ യഹൂദ ഗോത്രങ്ങളുമായുണ്ടാക്കിയ കരാർ (Madeenah charter) ബഹുസ്വര സംസ്കാരത്തിന്റെ ആധാരശിലകളാണ്. അദ്ദേഹം വിശദീകരിച്ചു. കോവിഡ് 19 മഹാമാരിയിൽ നിന്ന് ലോക ജനതക്ക് മുക്തി ലഭിക്കാനായി അദ്ദേഹം പ്രത്യേകം പ്രാർത്ഥന നടത്തി. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ നൂറ് കണക്കിന്ന് മലയാളികൾ പങ്കെടുത്തു. കൂടാതെ തൽസമയ ഫേസ് ബുക്കിലൂടെയും യൂട്യൂബിലൂടെയും വിവിധ രാഷ്ട്രങ്ങളിലെ മലയാളികൾ പരിപാടി വീക്ഷിച്ചു. അമേരിക്കയിലെ സാംസ്കാരിക ,സാമൂഹ്യ പ്രവർത്തകനായ യു.എ. നസീർ പരിപാടിയിൽ ആദ്ധ്യക്ഷത വഹിച്ചു.സലിം ഇല്ലിക്കൽ സ്വാഗതം ആശംസിച്ചു:

RELATED ARTICLES
- Advertisment -

Most Popular

Recent Comments