Friday, January 17, 2025
HomeInternationalഉത്തരകൊറിയയുടെ തടവില്‍ കഴിഞ്ഞിരുന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥി മരിച്ചു

ഉത്തരകൊറിയയുടെ തടവില്‍ കഴിഞ്ഞിരുന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥി മരിച്ചു

ഒന്നര വര്‍ഷത്തോളം ഉത്തരകൊറിയയുടെ തടവില്‍ കഴിഞ്ഞിരുന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥി മരിച്ചു. 22 കാരന്‍ ഓട്ടോ വാര്‍മ്പിയറാണ് മരിച്ചത്. മാനുഷിക പരിഗണനയുടെ പേരിലെന്ന വ്യാജേനയാണ് കഴിഞ്ഞ ആഴ്ച വാര്‍മ്പിയറെ ഉത്തരകൊറിയ മോചിപ്പിച്ചത്. ഭക്ഷ്യവിഷബാധക്കുള്ള മരുന്നു കുത്തിവെച്ചതിനെത്തുടര്‍ന്ന് വാര്‍മ്പിയര്‍ ഏറെ കാലമായി കോമയിലായിരുന്നു. മോചനസമയത്തും അബോധാവസ്ഥയിലായിരുന്ന വിദ്യാര്‍ത്ഥിയെ സിന്‍സിന്നാറ്റിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

തങ്ങളുടെ മകനോട് ഉത്തരകൊറിയ കൊടും ക്രൂരതയാണ് നടത്തിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. വെര്‍ജീനിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരുന്ന വാര്‍മ്പിയര്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ഉത്തരകൊറിയ പിടികൂടി അഴിക്കുള്ളിലാക്കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments