മെഡിറ്ററേനിയൻ കടലിൽ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 126 പേർ കൊല്ലപ്പെട്ടു . ഇവര് സഞ്ചരിച്ച ബോട്ടിന്റെ മോട്ടോര്‍ നഷ്ടപ്പെട്ടതോടെ ബോട്ട് മുങ്ങുകയായിരുന്നുവെന്ന് അന്താരാഷ്ട്ര അഭയാര്‍ത്ഥി ഏജന്‍സി വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഘം യൂറോപ്പ് ലക്ഷ്യമാക്കി യാത്ര തിരിച്ചത്. അഭയാര്‍ത്ഥികളില്‍ അധികവും സുഡാനികളായിരുന്നു. യാത്ര തുടര്‍ന്ന് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ കുറച്ച് ലിബിയന്‍ മനുഷ്യക്കടത്തുകാര്‍ കടലില്‍ ബോട്ട് തടയുകയും മോട്ടോര്‍ തട്ടിയെടുക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് ബോട്ട് മുങ്ങാന്‍ തുടങ്ങിയത്.
യാത്രക്കാരില്‍ നാല് പേരെ ലിബിയന്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഇതില്‍ രണ്ട് സുഡാനികളും രണ്ട് നൈജീരിയക്കാരും ഉള്‍പ്പെടുന്നു. തുടര്‍ന്ന് ഇവരെ ആയിരത്തോളം അഭയാര്‍ത്ഥികളുമായി പോകുന്ന മറ്റൊരു ബോട്ടിലേക്ക് മാറ്റുകയായിരുന്നു.