ഭോജ്പുരി നടി അഞ്ജലി ശ്രീവാസ്തവയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 29 വയസ്സായിരുന്നു. അന്ധേരിയിലെ വാടക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു അഞ്ജലി താമസിച്ചിരുന്നത്. അലഹാബാദിലാണ് താരത്തിന്റെ കുടുംബം.
ഞായറാഴ്ച വൈകുന്നേരം മുതല്‍ അഞ്ജലിയുമായി ഫോണില്‍ ബന്ധപ്പെടാന്‍ കുടുംബാംഗങ്ങള്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ച്ചയായി വിളിച്ചിട്ടും അഞ്ജലി ഫോണ്‍ എടുക്കാതിരുന്നപ്പോള്‍ ഇവര്‍ വീടിന്റെ ഉടമസ്ഥനെ വിളിച്ച് കാര്യം തിരക്കാന്‍ ആവശ്യപ്പെട്ടു.
വീട്ടുടമസ്ഥനാണ് അഞ്ജലിയെ കിടപ്പ് മുറയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.