Saturday, April 27, 2024
HomeTop Headlinesവ്യാജ പാല്‍ നിര്‍മാണം ; 57 പേര്‍ അറസ്റ്റില്‍

വ്യാജ പാല്‍ നിര്‍മാണം ; 57 പേര്‍ അറസ്റ്റില്‍

ഡിറ്റര്‍ജെന്‍റും എണ്ണയും പെയിന്‍റും ഉപയോഗിച്ച്‌ വ്യാജ പാല്‍ നിര്‍മിക്കുന്ന മൂന്ന് ഫാക്ടറികള്‍ മധ്യപ്രദേശില്‍ അടച്ചുപൂട്ടി. 57 പേരെ അറസ്റ്റ് ചെയ്തു. ആറ് സംസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്ന് പാല്‍ വിതരണം ചെയ്തിരുന്നു. 30 ശതമാനം പാലില്‍ 70 ശതമാനം ഡിറ്റര്‍ജെന്‍റ്, എണ്ണ, വെള്ള പെയിന്‍റ്, ഗ്ലൂക്കോസ് എന്നിവ കലര്‍ത്തിയാണ് വ്യാജ പാല്‍ നിര്‍മിച്ചിരുന്നത്.

ഗ്വാളിയോര്‍ – ചമ്ബല്‍ മേഖലയില്‍ പ്രത്യേക ദൌത്യ സേന നടത്തിയ പരിശോധനയിലാണ് വിഷാംശമുള്ള പാല്‍ കണ്ടെത്തിയത്. 10000 ലിറ്റര്‍ വ്യാജ പാലും 500 കിലോയിലേറെ പാല്‍ക്കട്ടിയും 200 കിലോ കൃത്രിമ പനീറും പിടിച്ചെടുത്തു. മധ്യപ്രദേശ് കൂടാതെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കും ഇവിടെ നിന്ന് പാല്‍ വിതരണം ചെയ്തിട്ടുണ്ട്. ലിറ്ററിന് അഞ്ച് രൂപ ചെലവിലാണ് ഇവിടെ പാല്‍ നിര്‍മിക്കുന്നത്. ഇത് 45-50 രൂപക്കാണ് വില്‍ക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments