റേഷന്‍ കാര്‍ഡ് നഷ്ടമായവര്‍ക്കും റേഷന്‍; ഫോണ്‍ നമ്പർ നല്‍കിയാല്‍ മതി

പ്രളയക്കെടുതിയില്‍ റേഷന്‍ കാര്‍ഡ് നഷ്ടമായവര്‍ക്കു സപ്ലൈക്കോ വഴി സാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുമെന്ന് സപ്ലൈക്കോ സിഎംഡി എംഎസ് ജയ. ദുരിതാശ്വാസ ക്യാമ്ബുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങിയവര്‍ക്ക് അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണിതെന്ന് സപ്ലൈക്കോ സിഎംഡി കൂട്ടിച്ചേര്‍ത്തു. ഇതിനായി റേഷന്‍ കാര്‍ഡില്‍ നല്‍കിയിട്ടുള്ള കാര്‍ഡുടമകളുടെ ഫോണ്‍ നമ്പർ നല്‍കിയാല്‍ മതിയാകും. റേഷന്‍ കാര്‍ഡില്‍ നമ്പർ ചേര്‍ത്തിട്ടില്ലാത്തവര്‍ ബന്ധപ്പെട്ട റേഷന്‍ കട ഉടമയില്‍ നിന്ന് റേഷന്‍ കാര്‍ഡിന്റെ നമ്പർ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സാക്ഷ്യപത്രം ഹാജരാക്കിയാലും ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും സപ്ലൈക്കോ സിഎംഡി കൂട്ടിച്ചേര്‍ത്തു.