Friday, October 11, 2024
HomeSportsവീണ്ടും കളിക്കളത്തിലേക്ക്, ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു

വീണ്ടും കളിക്കളത്തിലേക്ക്, ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു

ഐപിഎൽ കോഴ വിവാദത്തിൽ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് ബി.സി.സി.ഐ അവസാനിപ്പിക്കുന്നു. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ബി.സി.സി.ഐ ഏഴ് വര്‍ഷമായി കുറച്ചു. ഇതു പ്രകാരം അടുത്ത ഓഗസ്റ്റോടെ ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും. സെപ്റ്റംബറിൽ കളിച്ചു തുടങ്ങാനാകും. ബിസിസിഐ ഓംബുഡ്സ്മാൻ ഡി.കെ.ജെയിൻ ആണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്.

2013ലാണ് ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് താരമായ ശ്രീശാന്തിനെ ബി.സി.സി.ഐ സസ്പെന്‍ഡ് ചെയ്തത്. പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല. ഒടുവില്‍ ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഇടപെട്ട സുപ്രീം കോടതി ആജീവനാന്ത വിലക്ക് നീക്കി അന്തിമ തീരുമാനം ബി.സി.സി.ഐയ്ക്ക്‌ വിടുകയായിരുന്നു.

ഇപ്പോള്‍ 36 വയസായ ശ്രീശാന്തിന് വിലക്ക് അവസാനിച്ചാലും എത്ര കണ്ട് കളിക്കാന്‍ അവസരം ലഭിക്കും എന്നതാണ് പ്രസക്തമായ കാര്യം. വിദേശ ലീഗുകളിലും മറ്റും കളിക്കാനുള്ള താല്‍പര്യം ശ്രീശാന്ത് നേരത്തെ പ്രകടിപ്പിച്ചിരുന്നു. തനിക്ക് ആവുന്നിടത്തോളം കാലം കളത്തിലുണ്ടാവുമെന്നായിരുന്നു ശ്രീശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments