Monday, May 6, 2024
HomeInternationalകാശ്മീർ വിഷയത്തിൽ പ്രതികരണവുമായി യുഎസ് പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്

കാശ്മീർ വിഷയത്തിൽ പ്രതികരണവുമായി യുഎസ് പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്

കാശ്മീർ വിഷയത്തിൽ പ്രതികരണവുമായി യുഎസ് പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. സംഘർഷത്തിലൂടെ നീങ്ങാതെ ഉഭയകക്ഷി ചർച്ചയിലൂടെ ഇ​ന്ത്യയും പാ​കി​സ്​​താ​നും പ്രശ്ന പരിഹാരം വരുത്തണം . ഇ​ന്ത്യയും പാ​കി​സ്​​താ​നും അ​മേ​രി​ക്ക​യുടെ നല്ല സുഹൃത്തുകളാണ്. ഇ​ന്ത്യ, പാ​കി​സ്​​താ​ൻ പ്രധാനമന്ത്രിമാരുമായി സംസാരിച്ചെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഇ​ന്ത്യ, പാ​കി​സ്​​താ​ൻ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ​പാ​കി​സ്​​താ​ൻ പ്രധാനമന്ത്രി ഇംറാൻ ഖാനുമാ​യി ടെ​ലി​ഫോ​ൺ ച​ർ​ച്ച നടത്തിയത്. ജ​മ്മു-​ക​ശ്​​മീ​രി​​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ്​ ര​ണ്ടു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ക്കു​ന്ന​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​യ​ൽ​പ​ക്ക സം​ഘ​ർ​ഷം സം​ഭാ​ഷ​ണ വി​ഷ​യ​മാ​യി.

ഇ​ന്ത്യ വി​രു​ദ്ധ അ​ക്ര​മ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ്​ മേ​ഖ​ല​യി​ലെ ചി​ല നേ​താ​ക്ക​ളി​ൽ​ നി​ന്ന്​ ഉ​ണ്ടാ​വു​ന്ന​തെ​ന്ന്​ മോ​ദി ട്രം​പി​നോ​ട്​ പ​റ​ഞ്ഞ​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പിന്നീട് പ്ര​സ്​​താ​വ​ന​യി​ലൂടെ അ​റി​യി​ച്ചു. ഇ​ത്ത​രം സ​മീ​പ​ന​ങ്ങ​ൾ സ​മാ​ധാ​ന​ത്തി​ന്​ അ​നു​ഗു​ണ​മ​ല്ല. ച​ർ​ച്ച​ക​ൾ ന​ട​ക്ക​ണ​മെ​ങ്കി​ൽ ഭീ​ക​ര​ത​യു​ടെ അ​ന്ത​രീ​ക്ഷം ​മാ​റേ​ണ്ട​തി​​ന്‍റെ പ്രാ​ധാ​ന്യ​വും മോ​ദി പ​റ​ഞ്ഞ​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. പാക് പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ച ട്രംപ് സംഘർഷങ്ങളിലേക്ക് പോകാതെ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിന് അമേരിക്കൻ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പിന്നീട് ട്വീറ്റ് ചെയ്തു.

ക​ശ്​​മീ​ർ പ്ര​ശ്​​ന​ത്തി​ൽ മ​ധ്യ​സ്​​ഥ​ത വ​ഹി​ക്കാ​ൻ ട്രം​പ്​ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ക്കു​ക​യും ഇ​ന്ത്യ ത​ള്ളു​ക​യും ചെ​യ്​​ത​തി​നു​ ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ്​ ​30 മി​നി​റ്റ്​ നീ​ണ്ട ട്രം​പ്​-​മോ​ദി ച​ർ​ച്ച ന​ട​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പാ​കി​സ്​​താ​നു​മാ​യി ച​ർ​ച്ച​ക​ൾ​ക്കു സാ​ധ്യ​ത​യും പ്ര​സ​ക്​​തി​യു​മി​ല്ലെ​ന്ന വി​ധ​ത്തി​ൽ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്​​നാ​ഥ്​​സി​ങ്​ പ്ര​സ്​​താ​വ​ന ന​ട​ത്തി​യ​ത്​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments