കേരളത്തില്‍ റബര്‍ ഫാക്ടറിക്കായി വഴിതെളിയുന്നു. സംസ്ഥാനത്ത് റബര്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് റബര്‍ ഫാക്ടറി എന്ന ആശയം ഉയര്‍ന്നു വന്നത്. സിയാല്‍ മാതൃകയില്‍ സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് നീക്കം. ടയര്‍ ഫാക്ടറിയും, റബര്‍ അധിഷ്ഠിത വ്യവസായങ്ങളും സ്ഥാപിക്കുന്നതിന് സമിതി പഠനം നടത്തും.
ഇതിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിക്കാന്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം എബ്രഹാമിനെ ചുമതലപ്പെടുത്തി. റബറിന്റെ ആഭ്യന്തര വിപണി ശക്തിപ്പെടുത്തി കര്‍ഷകര്‍ക്കു നല്ല വില ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിലത്തകര്‍ച്ചയില്‍ നാളുകളായി റബര്‍ മാര്‍ക്കറ്റ് ഇടിഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നീക്കം നടത്തുന്നത്.