Friday, April 26, 2024
HomeKeralaപാലാരിവട്ടം പാലം;ഏത്​ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മൻ ചാണ്ടി

പാലാരിവട്ടം പാലം;ഏത്​ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മൻ ചാണ്ടി

പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട്​ ഏത്​ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഴിമതി കാണിച്ചവര്‍ നിയമത്തിന് മുന്നില്‍ വരണമെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന മനഃസാക്ഷിയുടെ ശക്തിയിലാണ്​ ഇത്​​ പറയുന്നതെന്നും പാലായില്‍ വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം വ്യക്​തമാക്കി.

കോടിയേരിയുടെ രാഷ്​ട്രീയ മുതലെടുപ്പ്​ ത​​െന്‍റയടുത്ത്​ വിലപ്പോകില്ലെന്ന്​ പാലാരിവട്ടം കേസില്‍ ഉമ്മന്‍ ചാണ്ടിക്കും രക്ഷപ്പെടാന്‍ കഴിയില്ലെന്ന സി.പി.എം സംസ്ഥാന സെ​ക്രട്ടറിയുടെ പ്രസ്​താവനക്ക്​ മറുപടിയായി അദ്ദേഹം പറഞ്ഞു.

പ്രകോപനപരമായ പ്രസ്​താവനയിറക്കി ആര്‍ക്കെങ്കിലുമെതിരെ പ്രതികരിപ്പിക്കുകയാണ്​ ലക്ഷ്യമെങ്കില്‍ വിജയിക്കില്ല. കേസുമായി ബന്ധപ്പെട്ട്​ ​ആരെയും തള്ളിപ്പറയില്ല. കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയത് അടക്കം തീരുമാനങ്ങള്‍ മന്ത്രിസഭ യോഗത്തി​േന്‍റതാണ്​. പണി സമയബന്ധിതമായി തീര്‍ക്കാന്‍ അത്തരത്തില്‍ പല തീരുമാനങ്ങളും എടുക്കേണ്ടി വന്നിട്ടുണ്ട്​. മൂന്നരക്കൊല്ലമായി ഇടതുസര്‍ക്കാര്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ നടപടി എടുത്തിട്ടില്ല.

യു.ഡി.എഫ്​ സര്‍ക്കാര്‍ എടുത്ത 700 തീരുമാനങ്ങള്‍​ മരവിപ്പിച്ചു. ഇതില്‍ 106 എണ്ണത്തി​​െന്‍റ തീരുമാനം സംശയമു​െണ്ടന്ന്​ പറഞ്ഞ്​ മന്ത്രി എ.കെ. ബാലന്‍ ചെയര്‍മാനായ മന്ത്രിസഭ ഉപസമിതി നല്‍കിയ റിപ്പോര്‍ട്ട്​ പരിശോധിച്ചിട്ടും ഒരു വിജിലന്‍സ്​ കേസുപോലും എടുക്കാനായില്ല. ഏതെങ്കിലും വിഷയത്തില്‍ യു.ഡി.എഫ്​ രാഷ്​ട്രീയമായി ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments